| Saturday, 31st August 2013, 1:02 pm

ഹോളിവുഡ് താരം ടോം ക്രൂസ് ന്യൂസ്‌ലന്റിലെ ദ്വീപ് വിലക്ക് വാങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് ന്യൂസ് ലന്റിലെ ഒരു കുഞ്ഞു ദ്വീപ് വിലയ്ക്ക് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. []

51 കാരനായ ക്രൂസിന് എന്നും പ്രിയപ്പെട്ട ഹവായിന്‍ ദ്വീപ് തന്നെയാണ് ഇദ്ദേഹം വിലയ്ക്ക് വാങ്ങുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമായ ക്രൂസിന് ഇത് അത്ര വലിയ ഒരു ഇടപാടായൊന്നും തോന്നുന്നില്ല.

ന്യൂസിലന്റിലെ പല ദ്വീപുകളോടും ക്രൂസിന് ഒരു പ്രത്യേക ഇഷ്ടമുണ്ട്. 2003ന് ശേഷം ക്രൂസിന്റെ അധിക യാത്രയും ഇവിടുത്തെ ദ്വീപുകളിലേക്കായിരുന്നു.

ആര്‍ക്കും അത്ര പെട്ടെന്നൊന്നും എത്തിച്ചേരാനാകാത്ത ഒരിടത്ത് താമസിക്കാനാണ് ക്രൂസിന് കൂടുതലിഷ്ടം അതുകൊണ്ട് തന്നെയാണ് വളരെ ഉള്‍പ്രദേശമായ ഈ ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങാന്‍ താരം തീരുമാനിച്ചതും.

രണ്ടാം ഭാര്യയായ നിക്കോള കിഡ്മാനില്‍ ഉണ്ടായ മകന്‍ കാനറിനും മകള്‍ ബെല്ലയ്ക്കും മൂന്നാം ഭാര്യയായ കാതി ഹോംസില്‍ ജനിച്ച മകള്‍ സൂറിയ്ക്കുമൊപ്പം ചിലവഴിക്കാനാണ് ക്രൂസിന്റെ തീരുമാനം.

ഏഴു വയസ്സുകാരിയായ മകള്‍ സൂരിയുടെ സുരക്ഷയ്ക്കായി ആഴ്ചയില്‍ 32 ലക്ഷത്തോളം രൂപയാണ് (50,000 ഡോളര്‍) ടോം ക്രൂസ് ചെലവാക്കുന്നത്. മികച്ച പരിശീലനം ലഭിച്ച ബോര്‍ഡി ഗാര്‍ഡാണ് സുരിക്കൊപ്പമുള്ളത്. ആയുധങ്ങളും ഇവരുടെ കൈവശമുണ്ട്.

അമ്മയും ഹോളിവുഡ് താരവുമായ കാതി ഹോംസിനൊപ്പം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സൂരിക്ക് 24 മണിക്കൂറും സുരക്ഷയൊരുക്കാന്‍ ബോഡിഗാര്‍ഡുകള്‍ക്കു നല്‍കുന്ന തുകയാണിത്. മൂന്നാം ഭാര്യ കാതിയുമായി ക്രൂസ് പിരിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി.

മകളുടെ സുരക്ഷക്കായി നിയോഗിച്ച ബോര്‍ഡി ഗാര്‍ഡിനായി മാത്രം ചെലവഴിക്കുന്ന തുകയാണിത്. മകളുടെ സുരക്ഷയ്ക്ക് പണം ചെലവഴിക്കുന്നതില്‍ ഒട്ടും മടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്രൂസ് പറയുന്നു.

ക്രൂസിനൊപ്പവും ഉണ്ട് ബോര്‍ഡിഗാര്‍ഡ് പട. എന്നാല്‍ തന്റെ സുരക്ഷയ്ക്ക് ചെലവഴിക്കുന്ന പണത്തേക്കാള്‍ അധികം പണം ടോം ക്രൂസ് മകള്‍ക്കു വേണ്ടി ചെലവഴിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more