മിഷന്‍ ഇംപോസിബിള്‍ സീരീസിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച താരമാണ് ടോം ക്രൂസ്. കാര്യമെന്തൊക്കെയായാലും താരത്തിന്റെ ബി.എം.ഡബ്ല്യുവിനും രക്ഷയില്ലാത്ത സ്ഥിതിയാണിപ്പോള്‍.
ക്രൂസിന്റെ ആഡംബര കാര്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട് .മിഷന്‍ ഇംപോസിബിളിന്റെ ഏഴാം ഭാഗം ചിത്രീകരിക്കുന്ന സമയത്താണ് ബര്‍മിംഗ്ഹാമില്‍ നിന്നും കാര്‍ മോഷ്ടിക്കപ്പെട്ടത്.
കാറിലുണ്ടായിരുന്ന ലഗേജും മറ്റു വസ്തുക്കളും മോഷണം പോയി. കുറച്ചു സമയത്തിനുളളില്‍ത്തന്നെ പൊലീസ് മോഷ്ടാക്കള്‍ ഉപേക്ഷിച്ച കാര്‍ കണ്ടെത്തുകയും ചെയ്തു.
സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കാം മോഷണം നടത്തിയവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചതതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയതു.
ഒരു കോടിയിലേറെ വിലയുളള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുളള ബി.എം.ഡബ്ല്യു എക്സ് സെവന്‍ കാറാണ് ക്രൂസിന്റേത്. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുളളതിനാലാണ് പൊലീസിന് കാര്‍ കണ്ടെത്താനായത്.
ബര്‍മിംഗ്ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിനു പുറത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ബി.എം.ഡബ്ല്യു കമ്പനി ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചു നല്‍കിയെന്ന് റിപ്പോര്‍ട്ട് വരുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.