| Sunday, 29th August 2021, 3:43 pm

പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍ നിരക്ക് കൂട്ടി; പുതിയ നിരക്ക് ബുധനാഴ്ച മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍ നിരക്കുകള്‍ കൂട്ടി. സെപ്തംബര്‍ ഒന്നുമുതലാണ് നിരക്കുകള്‍ കൂട്ടിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപ നല്‍കണം.

നേരത്തെ 75 രൂപയായിരുന്നു ഇത്. കാര്‍, ജീപ്പ് എന്നീ വാഹനങ്ങള്‍ ഇരുവശത്തേക്കും ആണെങ്കില്‍ ഇനിമുതല്‍ 120 രൂപയാണ് നല്‍കേണ്ടത്. മുമ്പ് 110 രൂപയായിരുന്നിടത്താണ് നിരക്ക് വര്‍ധിപ്പിച്ചത്.

ചരക്ക് വാഹനങ്ങളുടെ ടോള്‍ നിരക്ക് 140 രൂപയാണ് ഇനി മുതല്‍ ഈടാക്കുക. ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയാണ് പുതിയ നിരക്ക്. ടോള്‍ പിരിവിനെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.

318 കോടി രൂപയ്ക്ക് നിര്‍മ്മിച്ച പാതയില്‍ നിന്ന് ആദ്യ നാല് വര്‍ഷം കൊണ്ട് തന്നെ 600 കോടി രൂപയ്ക്കടുത്ത് കമ്പനി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കരാര്‍ പ്രകാരം 10 വര്‍ഷം കൂടി പാലിയേക്കരയില്‍ നിന്ന് ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അനുവാദമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Toll rates at Paliyekkara toll plaza increased; The new rate is effective from Wednesday

We use cookies to give you the best possible experience. Learn more