2020 ലെ ഒളിമ്പിക്‌സ് ടോക്കിയോവില്‍
DSport
2020 ലെ ഒളിമ്പിക്‌സ് ടോക്കിയോവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2013, 11:27 am

[]ടോക്കിയോ: 2020 ലെ ഒളിമ്പിക്‌സ് വേദിയായി ടോക്കിയോ തിരഞ്ഞെടുക്കപ്പെട്ടു. ഇസ്താംബുളിനേയും മാഡ്രിഡിനേയും പിന്തള്ളിയാണ് ടോക്കിയോ ഒളിമ്പിക്‌സ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇത് രണ്ടാം തവണയാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ഒളിമ്പിക്‌സ് വേദിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1940 ലാണ് ടോക്കിയോ ഒളിമ്പിക്‌സ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.[]

അന്ന് പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കിയതിനാല്‍ ടോക്കിയോയ്ക്ക് ആതിഥേയരാവാനുള്ള അവസരം നഷ്ടമായി. ഇസ്താംബുളിനെ 36 നെതിരെ 60 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ടോക്കിയോ വിജയിച്ചത്.

അര്‍ജന്റീനയിലെ ബ്യൂണിസ് ഐറിസില്‍ നടന്ന ചടങ്ങിലാണ് ടോക്കിയോയെ വേദിയായി പ്രഖ്യാപിച്ചത്.

ഒളിമ്പിക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്നും ഇത് രാജ്യത്തിന് മുഴുവനായും സമര്‍പ്പിക്കുന്നുവെന്നും ടോക്കിയോയുടെ അംബാസിഡറും മൂന്ന് തവണ വനിതാ റസ്‌ലിങ് സ്വര്‍ണ മെഡല്‍ ജേതാവുമായ സോറി യോഷിദ പറഞ്ഞു.