Tokyo Paralympics
പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം; ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Aug 30, 11:28 am
Monday, 30th August 2021, 4:58 pm

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. ജാവലിന്‍ ത്രോയില്‍ സുമിത് ആന്റലിലൂടെയാണ് ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം.

ലോകറെക്കോഡോടെയാണ് സുമിതിന്റെ നേട്ടം. 68.95 മീറ്ററാണ് സുമിത് എറിഞ്ഞിട്ടത്.

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. 2016 ല്‍ ഇന്ത്യ നാല് മെഡലാണ് നേടിയിരുന്നത്.

നേരത്തെ ഷൂട്ടിംഗിലാണ് ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നത്. അവനി ലെഖാരയാണ് ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്.

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണു നേട്ടം. പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡും അവനി സ്വന്തമാക്കി.

ഫൈനലില്‍ 249.6 സ്‌കോര്‍ നേടിയ അവനി ലോക റെക്കോര്‍ഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വര്‍ണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്‌നിക് (227.5) വെങ്കലം നേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tokyo Paralympics: Sumit Antil breaks world record to clinch gold medal in men’s javelin