മെഡല്‍ നേടാനുപയോഗിച്ച കായികോപകരണങ്ങള്‍ ലേലത്തിന് വെക്കാന്‍ നിര്‍ദേശിച്ച് മോദി
DSport
മെഡല്‍ നേടാനുപയോഗിച്ച കായികോപകരണങ്ങള്‍ ലേലത്തിന് വെക്കാന്‍ നിര്‍ദേശിച്ച് മോദി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st August 2021, 10:42 pm

ന്യൂദല്‍ഹി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ടോകിയോ ഒളിംപിക്സില്‍ താരങ്ങള്‍ മെഡല്‍ നേടാനുപയോഗിച്ച കായികോപകരണങ്ങള്‍ ലേലത്തിന് വെക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നീരജ് ചോപ്ര, പി.വി. സിന്ധു, ലവ്‌ലീന ബോഗോഹൈന്‍ എന്നിവരോടാണ് കായികോപകരണങ്ങള്‍ ലേലത്തിന് വെക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

ഇതു പ്രകാരം നീരജ് ചോപ്രയുടെ ജാവലിന്‍, പി.വി. സിന്ധുവിന്റെ ബാഡ്മിന്റണ്‍ റാക്കറ്റ്, ലവ്‌ലീന ബോഗോഹൈന്റെ ബോക്സിംഗ് ഗ്ലൗസ് എന്നിവയാണ് ലേലത്തില്‍ വെക്കുക.

‘നിങ്ങള്‍ നിങ്ങളുടെ ജാവലിന്‍ ഒപ്പ് ഇട്ട (ഓട്ടോഗ്രാഫ്) ശേഷം എനിക്ക് തന്നാല്‍ ഞാനത് ലേലത്തില്‍ വെക്കാം. ഇതില്‍ നിന്നും കിട്ടുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം’ എന്ന് മോദി നീരജിനോട് പറഞ്ഞു. ഇത് കേട്ടയുടനെ ഒന്ന് പുഞ്ചിരിച്ച ശേഷം നീരജ് തന്റെ ജാവലിന്‍ നല്‍കുകയായിരുന്നു. സിന്ധുവും ലവ്ലീനയും ഇത്തരത്തില്‍ തങ്ങളുടെ റാക്കറ്റും ഗ്ലൗസും മുന്‍പേ തന്നെ പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചിരുന്നു.

ലേലത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്നത്. ഒളിംപിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണ് നീരജിന്റേത്.

വനിതാവിഭാഗം ബാഡ്മിന്റണിലാണ് പി.വി. സിന്ധുവിന്റെ മെഡല്‍ നേട്ടം ബോക്സിംഗില്‍ നിന്നുമാണ് ലവ്‌ലീന ബോഗോഹൈന്‍ വെങ്കല മെഡല്‍ നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Tokyo Olympics: PM Modi suggests auctioning of Neeraj Chopra’s Javelin, Sindu’s racquet & Lovlina Borgohain gloves for charity