ടോകിയോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ടോകിയോ ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം. ലോകത്തെ വേഗതയേറിയ മൂന്ന് താരങ്ങളും ഇത്തവണ ജമൈക്കയില്‍ നിന്നാണ്. വനിതകളുടെ 100 മീറ്ററില്‍ 10.61 സെക്കന്റിലാണ് എലെയ്ന്‍ തോംസണ്‍ ഫിനിഷ് ചെയ്തത്.
33 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് എലെയ്ന്‍ തോംസണ്‍ സ്വർണത്തിലേക്ക് ഓടിക്കയറിയത്. ജമൈക്കയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യനായ ഷെല്ലി ആന്‍ ഫ്രെസറാണ് വെള്ളി മെഡല്‍ നേടിയത്. ഷരിക ജാക്‌സണാണ് വെങ്കലം നേടിയത്.
റിയോ ഡി ജനിറോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററിലെ വിജയിയും എലെയ്ന്‍ തോംസണ്‍ ആയിരുന്നു. 10.72 സെക്കന്‍ഡിലായിരുന്നു അന്ന് എലെയ്ന്‍ ഫിനിഷ് ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGTS : Tokyo Olympics Elaine Thompson-Herah retains women’s 100m gold