| Saturday, 7th August 2021, 3:18 pm

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒളിംപിക്സ് സമാപന ചടങ്ങുകള്‍ തടസ്സപ്പെടാന്‍ സാധ്യത

സ്പോര്‍ട്സ് ഡെസ്‌ക്

2020 ടോക്കിയോ ഒളിംപിക്സിന്റെ സമാപന ദിവസമായ നാളെ നഗരത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാവകുപ്പ്.

ടോക്കിയോ നഗരത്തിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

പ്രാദേശിക സമയം രാത്രി 8 മണിക്കാണ് സമാപന ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ടോക്കിയോ ഒളിംപിക്സ് സ്റ്റേഡിയത്തില്‍ വച്ചാണ് സമാപന ചടങ്ങുകള്‍ നടക്കുക

2024 പാരീസ് ഒളിംപിക്സിനായുള്ള പതാകയും ചടങ്ങില്‍ വച്ച് കൈമാറും. ടോക്കിയോ ഗവര്‍ണറില്‍ നിന്നും പാരീസ് മേയര്‍ പതാക ഏറ്റുവാങ്ങുന്നതോടെ 2024 ഒളിംപിക്സിമായുള്ള കാത്തിരിപ്പും ആരംഭിക്കും.

ഒളിംപിക്സിന്റെ അവസാനദിവസത്തില്‍ വോളിബോള്‍, വാട്ടര്‍പോളോ, ബോക്സിംഗ്, ഹാന്‍ഡ്ബോള്‍, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ ഇവന്റസ്, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ മത്സരങ്ങളാണ് നടക്കാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Tokyo Olympics closing ceremony: Typhoon Mirinae likely to approach Tokyo on last day of Olympic Games

We use cookies to give you the best possible experience. Learn more