ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; ബെല്‍ജിയം ഫൈനലില്‍(5-2), ഇനി പ്രതീക്ഷ വെങ്കലം
Tokyo Olympics
ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; ബെല്‍ജിയം ഫൈനലില്‍(5-2), ഇനി പ്രതീക്ഷ വെങ്കലം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd August 2021, 9:20 am

ടോകിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരും യൂറോപ്യന്‍ ചാമ്പ്യന്‍മാരുമായ ബെല്‍ജിയമാണ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബെല്‍ജിയം ഇന്ത്യയെ തോല്‍പ്പിച്ചത്.

ആദ്യം ലീഡ് നേടിയത് ബെല്‍ജിയം ആയിരുന്നെങ്കില്‍ രണ്ട് ഗോളുകള്‍ നേടി ഇന്ത്യ തിരിച്ചുവന്നിരുന്നു. എന്നാല്‍ പിന്നീട് നാല് ഗോളുകള്‍ നേടി ബെല്‍ജിയം മത്സരം വരുതിയിലാക്കി.

ഹാട്രിക് നേടിയ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബെല്‍ജിയത്തിന് നിര്‍ണായകമായത്. 9, 49, 53 മിനിറ്റുകളിലായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഗോളുകള്‍.

ഇതോടെ ടോകിയോ ഗെയിംസില്‍ ഹെന്‍ഡ്രിക്‌സിന്റെ ഗോള്‍നേട്ടം 14 ആയി ഉയര്‍ന്നു. ഹര്‍മന്‍പ്രീത് സിങും മന്‍പ്രീത് സിങുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Tokyo Olympics 2020, Semi-Final: Indian Hockey Lose 2-5, Bronze Medal Still Up for Grabs