| Saturday, 7th August 2021, 4:33 pm

ആറാം മെഡലുമായി ഇന്ത്യ; ഗുസ്തിയില്‍ ബജ്റംഗ് പൂനിയയ്ക്ക് വെങ്കലം

സ്പോര്‍ട്സ് ഡെസ്‌ക്

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയ വെങ്കലം നേടി.

വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് തോല്‍പ്പിച്ചത്.

ഒളിംപിക്‌സ് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്കിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍.

നേരത്തെ സെമിയില്‍ റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയോട് ബജ്റംഗ് പരാജയപ്പെട്ടിരുന്നു.

മീരാബായ് ചാനു, പി.വി സിന്ധു, ലവ്ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവരാണ് ഈ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മറ്റ് താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tokyo 2020: Wrestler Bajrang Punia beats Daulet Niyazbekov to win bronze, adds 6th medal in India’s tally

We use cookies to give you the best possible experience. Learn more