വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആശങ്കയില്‍ ടോക്കിയോ ഒളിംപിക്‌സ് അധികൃതര്‍.
ഇപ്പോള്‍ തന്നെ ടോക്കിയോ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളെ കൊറോണ വൈറസ് വ്യാപനം ബാധിച്ചിട്ടുണ്ട്.
ടോക്കിയോ ഒളിംപിക്‌സ് കൊറോണ വൈറസ് കാരണം മുടങ്ങുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടെന്ന് ടോക്കിയോ ഒളിംപിക്‌സ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് തൊഷിരോ മുട്ടോ അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ ടോക്കിയോ ഒളിംപിക്‌സിനെ ബാധിക്കാതിരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കൗണ്‍സിലും അറിയിച്ചിട്ടുണ്ട്. ജൂലൈ 24 നാണ് ടോക്കിയോ ഒളിംപ്ക്‌സിന് തുടക്കമാവുന്നത്.