| Sunday, 14th October 2018, 2:42 pm

നമുക്ക് ഒരുമിച്ച് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം; ഇന്ത്യക്ക് ദുര്‍ഗ്ഗാപൂജാ സന്ദേശവുമായി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യയും ചൈനയും ഒരുമിച്ചു നിന്നാല്‍ ഏഷ്യയിലും ലോകത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ മാ സാന്‍വു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ അര്‍ത്ഥവത്തായ കൈമാറ്റങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെയും ഇന്ത്യയുടെയും നേതാക്കള്‍ ഈ വര്‍ഷാവസാനം കാണുകയും, കലാ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ കൈമാറ്റങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


Read Also : ഗുജറാത്ത് കലാപവേളയില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 355 ഉപയോഗിച്ചില്ല?; ചോദ്യം ചെയ്ത് ഹമീദ് അന്‍സാരി


ദുര്‍ഗ്ഗാപൂജ പോലെയുള്ള ആഘോഷങ്ങളിലെ കൂട്ടായ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കൊല്‍ക്കത്തയിലെ ബി.ജെ ബ്ലോക്ക് ദുര്‍ഗ്ഗാപൂജാ വേദിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചായിരുന്നു അദ്ദേഹം ആശംസ കൈമാറിയത്.

ചൈനീസ് മാതൃകയിലാണ് വേദിയുടെ നിര്‍മ്മാണം. അഞ്ചോളം ബംഗാളി കലാകാരന്മാര്‍ ചൈന സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് വേദി നിര്‍മ്മിച്ചത്. നാല്‍പതോളം ചൈനീസ് കലാകാരന്മാര്‍ ഉദ്ഘാടനവേദിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

We use cookies to give you the best possible experience. Learn more