അഹമ്മദാബാദ്: മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. മോദി വാഗ്ദാനം ചെയ്ത പോലെ വികസനമോ ഹിന്ദുത്വ ആശയങ്ങളോ നടപ്പിലാക്കിയിട്ടില്ലെന്നും തൊഗാഡിയ പറഞ്ഞു. മോദിയെ കാണണമെന്നാവശ്യപ്പെട്ട് തൊഗാഡിയ നല്‍കിയ കത്തിലാണ് വിമര്‍ശനമുന്നയിക്കുന്നത്.
“തെരഞ്ഞെടുപ്പ് ജയിക്കുന്നത് ശതമാനത്തിന്റെയും വോട്ടര്‍ലിസ്റ്റിന്റെയും ഇ.വി.എമ്മിന്റെയും കളികളാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതാണ് ഒരു നേതാവിനെ ജനകീയ നേതാവാക്കുന്നത്. ഭായ്, അധികാരക്കൊതി മൂത്തുപോകരുത്. അത് അലസ്യമാണ്. രാഷ്ട്രനിര്‍മ്മാണമല്ല. തൊഗാഡിയ പറയുന്നു.
Read more: തണ്ടൊടിഞ്ഞ് താമര; ഗൊരക്പൂരിലും ഫുല്‍പൂരിലും ബി.ജെ.പിയെ തകര്‍ത്ത് എസ്.പിയുടെ മുന്നേറ്റം
കഴിഞ്ഞ 12 വര്‍ഷമായി മോദിയുമായി കണ്ടിട്ടും സംസാരിച്ചിട്ടുമില്ലായിരിക്കാം. പക്ഷെ ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് മോദിയോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തൊഗഡിയ പറഞ്ഞു.
മോദിക്കും ബി.ജെ.പിക്കുമെതിരെ തൊഗാഡിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തുന്നത്. തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതായുള്ള തൊഗാഡിയയുടെ ആരോപണം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ കാംമ്രെജില്‍ വെച്ച് തൊഗാഡിയയുടെ വാഹനത്തില്‍ ട്രക്ക് വന്നിടിച്ച് അപകടം സംഭവിക്കുകയും ചെയ്തിരുന്നു.
https://www.doolnews.com/bjp-losses-10-by-election-after-2014-election252.html