അമ്പലപ്പുഴ: മൂക്ക് മുറിഞ്ഞാലും ശകുനം മുടക്കണം എന്ന നിലപാടാണ് കള്ള് ചെത്ത് വ്യവസായത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കള്ള് വ്യവസായത്തിലെ അപാകതകള്‍ പരിഹരിച്ച് നവീകരിക്കുകയാണ് വേണ്ടത്.[]
പാരമ്പര്യ തൊഴിലായ കള്ള് ചെത്തിനെ അള്ളുവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുതൊഴിലാളി ക്ഷേമനിധിയിലെ പലിശ വിനിയോഗിച്ച് കള്ളുഷാപ്പുകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.എന്‍.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ള് നിരോധനം പ്രായോഗികമല്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബുവും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ആര് എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്നും കള്ള് വ്യവസായത്തിന്റെ സാമൂഹ്യ പശ്ചാത്തലം മനസ്സിലാക്കാതെ കോടതി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ചിലര്‍ക്കുള്ള അവകാശത്തെ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്നും കെ ബാബു പറഞ്ഞു.
കെ.ബാബു ഇന്നലെ പറഞ്ഞത്.