| Thursday, 29th November 2012, 1:13 pm

തിരക്കഥയില്‍ നിന്നല്ല; സമൂഹത്തില്‍ നിന്നാണ് വില്ലന്‍മാര്‍ ജനിക്കുന്നത്: ആമിര്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജനാധിപത്യ സംവിധാനത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളാണ് ഇന്നത്തെ സിനിമകളില്‍ പ്രതിഫലിക്കുന്നതെന്ന് ആമിര്‍ ഖാന്‍. അടുത്ത് തന്നെ പുറത്തിറങ്ങുന്ന ധൂം 3 എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ധൂം, ധൂം 2 തുടങ്ങിയ ധൂം തലമുറയിലെ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് ധൂം 3 ഇറങ്ങുന്നത്. []

ചിത്രത്തില്‍ വില്ലനായിട്ടാണ് ആമിര്‍ എത്തുന്നത്. കത്രീന കൈഫാണ് നായിക. “തിരക്കഥയില്‍ നിന്നല്ല നമ്മുടെ സമൂഹത്തില്‍ നിന്നാണ് വില്ലന്‍ വേഷങ്ങള്‍ ജനിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ സമൂഹം സദാചാരത്തിലുള്ള അവരുടെ കാഴ്ചപ്പാടുകള്‍ തിരുത്തും. അങ്ങനെ തിരുത്തുന്നവരാണ് കഥകളിലെ വില്ലന്‍മാര്‍. ഫാക്ടറികളിലെ മുതലാളിമാര്‍ എന്നും വില്ലന്‍മാരാണ്.”-ആമിര്‍ പറഞ്ഞു.

“അധോലോക രാജാക്കന്‍മാരായിരുന്ന വില്ലന്‍മാര്‍ നമ്മുടെ സിനിമകളില്‍ നിന്നും അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി. അവര്‍ക്ക് ഒരു സുഹൃത്തിന്റെ മുഖം ഉണ്ടായിരുന്നില്ല. അവര്‍ കള്ളക്കടത്തുകാരും, അധോലോക രാജാക്കന്‍മാരും, രാഷ്ട്രീയക്കാരും മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ ഇത്തരം ആളുകളെ സമൂഹത്തിന് ഇഷ്ടമല്ലായിരുന്നു. ഇന്ന് ഇത്തരം കഥാപാത്രങ്ങള്‍ സമൂഹത്തിലില്ല. നല്ലവരും അവസരവാദികളുമായ ആളുകളാണ് ഇന്നുള്ളത്. അതൊരിക്കലും മോശമല്ല. കറുത്തതും വെളുത്തതുമായ കാഴ്ചകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. സദാചാരവും.”-ആമിര്‍ അഭിപ്രായപ്പെട്ടു.

അതിസാഹസികമായ കള്ളക്കടത്തും രോമാഞ്ചമുണ്ടാക്കുന്ന ബൈക്ക് ചെയ്‌സിങും ധൂം സീരീസിലെ ചിത്രങ്ങളില്‍ കാണാമെന്നും ആമിര്‍ പറഞ്ഞു.

ധൂം 3യില്‍ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ജെയ്, അലി എന്നീ വേഷങ്ങളില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യാനായി ഞാന്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി പരിശീലനത്തിലായിരുന്നു. ജിംനാസ്റ്റില്‍ കളിച്ചു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഈ കളി എന്നെ സഹായിച്ചുവെന്നും ആമിര്‍ പറഞ്ഞു.

വിക്ടര്‍ ആചാര്യയാണ് ധൂം 3യുടെ സംവിധായകന്‍. നിര്‍മാണം ആദിത്യ ചോപ്ര. ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.

We use cookies to give you the best possible experience. Learn more