പാലും ചാണകവും മാത്രമല്ല, കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ സംഭാവന. ഏറ്റവും പ്രധാനപ്പെട്ടത് നിലമുഴുന്ന കാളയാണ്. വേനല്‍ക്കാലത്ത് കഠിനമായി ഉറയ്ക്കുന്ന സ്വഭാവമുള്ള ഇന്ത്യന്‍ മണ്ണ് ഉഴുതുമറിക്കാന്‍ കാള കൂടിയേതീരൂ. മാത്രമല്ല, മണ്‍സൂണ്‍ മഴയാരംഭിച്ചാല്‍ പെട്ടെന്ന് ഉഴുതുതീര്‍ക്കുകയും വേണം. അല്ലെങ്കില്‍ കൃഷി പിഴയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്കുപോലും സ്വന്തമായി കാള കൂടിയേതീരൂ. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിലെ മണ്ണ് കൂടുതല്‍ മൃദുവാണ്.
| #TodaysPoint : ടി.എം.തോമസ് ഐസക്ക്|
രാജ്യത്ത് ഗോവധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തീപ്പിടിച്ചിട്ട് നാളുകളായി. ഗോവധവുമായി ബന്ധപ്പെട്ട പഴയകാല വിശ്വാസങ്ങളുടെ പശ്ചാത്തലമെന്തെന്ന കാര്യം മനപ്പൂര്‍വ്വം വിസ്മരിക്കുകയും പകരം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ഹിന്ദു വലതുപക്ഷവാദികള്‍. വിശുദ്ധപശുവിനെ കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളുടെ യഥാര്‍ത്ഥ സാമൂഹ്യ സാമ്പത്തിക അര്‍ത്ഥതലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഡോ. ടി.എം തോമസ് ഐസക്ക് മാതൃഭൂമിയില്‍ 15.10.2015ന് എഴുതിയ “വിശുദ്ധപശു” അതിന്റെ സാമ്പത്തികശാസ്ത്രവും എന്ന ലേഖനത്തിന്റെ 30 ശതമാനം ഭാഗമാണ് #TodaysPointല്‍ നല്‍കുന്നത്.
പാലും ചാണകവും മാത്രമല്ല, കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ സംഭാവന. ഏറ്റവും പ്രധാനപ്പെട്ടത് നിലമുഴുന്ന കാളയാണ്. വേനല്‍ക്കാലത്ത് കഠിനമായി ഉറയ്ക്കുന്ന സ്വഭാവമുള്ള ഇന്ത്യന്‍ മണ്ണ് ഉഴുതുമറിക്കാന്‍ കാള കൂടിയേതീരൂ. മാത്രമല്ല, മണ്‍സൂണ്‍ മഴയാരംഭിച്ചാല്‍ പെട്ടെന്ന് ഉഴുതുതീര്‍ക്കുകയും വേണം. അല്ലെങ്കില്‍ കൃഷി പിഴയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്കുപോലും സ്വന്തമായി കാള കൂടിയേതീരൂ. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിലെ മണ്ണ് കൂടുതല്‍ മൃദുവാണ്.
അതുകൊണ്ട് പോത്തിനെയാണ് ഉഴാനും മറ്റും അവിടങ്ങളില്‍ കൂടുതലുപയോഗിക്കുന്നത്. പറഞ്ഞുവന്നത്, പശു ഗോമാതാവായതിന്റെ കാരണം നമുക്ക് പാലുതരുന്നു എന്നതിനെക്കാള്‍ കാളയുടെ മാതാവായതാണ്. അതുകൊണ്ട് കന്നുകാലിസംരക്ഷണത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണം നല്‍കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് ഗോമാതാവായ പശു വിശുദ്ധപശുവായത്.
Also read ഗോസംരക്ഷണഫാഷിസത്തിന്റെ ഇക്കാലത്ത് ഈ ഗ്രന്ഥങ്ങള്‍ പുരോഗമനകാരികള്‍ ഒന്ന് വിതരണം ചെയ്‌തെങ്കില്‍…
പക്ഷേ, കൗതുകകരമായ ഒരു വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യന്‍ കന്നുകാലികാനേഷുമാരി പരിശോധിച്ചാല്‍ പശുക്കളുടെ എണ്ണം കാളകളുടെ എണ്ണത്തെക്കാള്‍ 2030 ശതമാനം കുറവാണെന്നുകാണാം. മൂന്നുവയസ്സുവരെയുള്ള പ്രായത്തിലെ കിടാരികളുടെ എണ്ണമെടുത്താല്‍ ആണ്‍പെണ്‍ വ്യത്യാസം കാണാനാവില്ല. പിന്നെയെവിടെയാണ് വേര്‍തിരിവുവരുന്നത്? കറവ വറ്റാന്‍ തുടങ്ങുന്നതോടെ പശുവിന്റെ വിശുദ്ധിയൊക്കെ പമ്പകടക്കും. ഒന്നുകില്‍ കൊന്നുതിന്നുന്നതിന് കീഴാളജാതികള്‍ക്കുകൊടുക്കും. അല്ലെങ്കില്‍ തീറ്റനല്‍കാതെ പട്ടിണിക്കിട്ട് കൊല്ലും. ആദ്യം കാള, പിന്നീട് കിടാരികള്‍. ഇതു രണ്ടും കഴിഞ്ഞാല്‍മാത്രമേ പശുവിന് തീറ്റയുള്ളൂ. ഇതാണ് മുറ.
എന്നാല്‍, കേരളത്തില്‍ പണ്ടേ കാളകളെക്കാള്‍ പശുക്കളാണു കൂടുതല്‍. ഇപ്പോഴാരും കാളകളെ വളര്‍ത്തുന്നതേയില്ല. കേരളത്തില്‍ ജനിക്കുന്ന കാളകള്‍ എവിടെപ്പോകുന്നു? അവയെ ചെറുപ്രായത്തില്‍ത്തന്നെ കശാപ്പുചെയ്യുന്നുവെന്നുറപ്പാണ്. കേരളത്തിലെ പുരയിടക്കൃഷിക്ക് ഉഴലില്ല, തൂമ്പാപ്പണിയാണ്. മലയോരത്തുമിങ്ങനെതന്നെ. പാടത്തുമാത്രമാണ് ഉഴേണ്ടിവരുന്നത്.
നാടന്‍പശുക്കളെവെച്ച് വര്‍ധിച്ചുവരുന്ന പാല്‍ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അറുപതുകള്‍ മുതല്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരപശുക്കള്‍ വ്യാപിക്കാന്‍തുടങ്ങി. നാടന്‍പശുക്കളെയും കാളകളെയും നാം ഇറച്ചിക്കായി ഉപയോഗിച്ചു. ഇതിനൊന്നും കേരളത്തിന്റെ ആചാരവിശ്വാസങ്ങള്‍ തടസ്സമായില്ല.
അങ്ങനെ ഉഴേണ്ട പാടത്തിന്റെ വിസ്തൃതിയാകട്ടെ, നാലുപതിറ്റാണ്ടായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കേരളത്തിലെ കാര്‍ഷികവ്യവസ്ഥയില്‍ കാളകള്‍ക്കു സ്ഥാനമില്ല. അതേസമയം, പാലിന്റെയും ഇറച്ചിയുടെയും ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകളുടെ വരുമാനം കൂടിയതാണ് ഒരു കാരണം. പ്രോട്ടീനുവേണ്ടി പരമ്പരാഗതമായി ആശ്രയിച്ചുകൊണ്ടിരുന്ന മീനിന്റെ വില താരതമ്യേന ഉയര്‍ന്നതും മറ്റൊരു കാരണമായി.
എന്നാല്‍, നാടന്‍പശുക്കളെവെച്ച് വര്‍ധിച്ചുവരുന്ന പാല്‍ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അറുപതുകള്‍ മുതല്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരപശുക്കള്‍ വ്യാപിക്കാന്‍തുടങ്ങി. നാടന്‍പശുക്കളെയും കാളകളെയും നാം ഇറച്ചിക്കായി ഉപയോഗിച്ചു. ഇതിനൊന്നും കേരളത്തിന്റെ ആചാരവിശ്വാസങ്ങള്‍ തടസ്സമായില്ല.
ഇന്ത്യന്‍ കാര്‍ഷികവ്യവസ്ഥയിലും പതുക്കെയാണെങ്കിലും ഇത്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ട്രാക്ടറിന്റെ വരവോടെ ഉഴാന്‍ കാളകളുടെ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നു. കാളവണ്ടി ഏതാണ്ട് അപ്രത്യക്ഷമായി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം അധികപ്പറ്റായിമാറുകയാണ്. അധികമുള്ള കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കുകയാണ് സാമ്പത്തികപ്രതിവിധി.
വിശുദ്ധപശുവിന്റെ സാമ്പത്തികയുക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നിയമംമൂലം പശുവിറച്ചി തിന്നുന്നത് നിരോധിക്കാന്‍ ഇപ്പോള്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
കടപ്പാട് – മാതൃഭൂമി