| Thursday, 14th September 2017, 1:55 pm

ഈ രക്തം സംസാരിച്ചുകൊണ്ടേയിരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

 #TodaysPoint : സച്ചിദാനന്ദന്‍

മാതൃഭൂമി ആഴ്ചപതിപ്പില്‍ (സെപ്റ്റംബര്‍ 17-ലക്കം-27) സച്ചിദാനന്ദന്‍ എഴുതിയ ലേഖനത്തിന്റെ ഇരുപത് ശതമാനത്തില്‍ താഴെ വരുന്ന ഭാഗം

ഒരു കമ്മ്യൂണിസ്റ്റ്, ഗാന്ധിയനായ ഒരു അന്ധവിശ്വാസ വിരോധി, ഹിന്ദുമത വിമര്‍ശകനായ ഒരു ആത്മീയ ചിന്തകന്‍, ഇപ്പോള്‍ സ്വതന്ത്രയും നിര്‍ഭയയുമായ ഒരു പത്രപ്രവവര്‍ത്തക: സംഘപരിവാര്‍ ആരെയെല്ലാമാണ് ശത്രുക്കളായി കാണുന്നതെന്ന് ഈ നാല് വധങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

കൊല്ലപ്പെട്ടവര്‍ ഗുരുതുല്ല്യരായ മൂന്നു വയോവൃദ്ധരും ഓരു സ്ത്രീയും (ബാക്കിയുള്ളവര്‍ കപടമായ ആരോപണങ്ങള്‍ക്ക് വിധേയരായ മുസ്‌ലിംങ്ങളും) ആണെന്നത് അവരുടെ ധര്‍മസംഹിതയില്‍ ഒരു തരം നീതിബോധവും സത്യനിഷ്ഠയും ഇല്ലെന്നും വ്യക്തമാക്കുന്നു. …………

……………….അധികാരത്തോട് സത്യംപറയുകയാണ് പത്രധര്‍മം എന്ന് ഗൗരി ലങ്കേഷ് അവസാനശ്വാസം വരെ വിശ്വസിച്ചു, അങ്ങനെ തന്നെ പ്രവര്‍ത്തിച്ചു. മരണം അവരെ നിശ്ശബ്ദയാക്കുകയില്ല. ആ വാതില്‍പ്പടിയിലെ രക്തം തലമുറകളോട് സത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് നിര്‍ഭയമായി സംസാരിച്ചുകൊണ്ടേയിരിക്കും.

We use cookies to give you the best possible experience. Learn more