പല കര്‍ഷകര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ല. അക്കൗണ്ട് ഉള്ളവര്‍പോലും ചെക്കുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നു. ഗ്രാമങ്ങളിലെ മിക്ക എ.ടി.എമ്മുകളും തുറക്കുന്നതുപോലുമില്ല. സാധാരണക്കാരില്‍ ഭൂരിപക്ഷവും കറന്‍സികളില്‍ ഇടപാട് നടത്തുന്നവരായതിനാല്‍ ബാങ്കുകളിലെ പണക്ഷാമം ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വിവരണാതീതമാണ്. കൂടുതല്‍ നോട്ടുകള്‍ എത്താതിരുന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ആശങ്കയിലാണ് ബാങ്ക് ജീവനക്കാര്‍.
#TodaysPoint : പി. സായ്‌നാഥ്
മാധ്യമം ദിനപത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി. സായ്‌നാഥ് എഴുതിയ “ചികല്‍ത്താനയിലെ പണരഹിത സമ്പദ് വ്യവസ്ഥ” (21/11/2016) എന്ന ലേഖനത്തിലെ പത്തൊമ്പത് ശതമാനം വരുന്ന ഭാഗമാണ് ടുഡെയ്‌സ് പോയന്റില്‍ പ്രസിദ്ധീകരിക്കുന്നത്.
നാസിക് ജില്ലയിലെ ലസാല്‍ഗോണില്‍ കാശില്ലാത്തതിനാല്‍ വില്‍പന നടക്കാത്തതുമൂലം സവാള മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. വിദര്‍ഭയിലും മറാത്ത്വാഡയിലും പരുത്തിവിലയില്‍ 40 ശതമാനം വരെ ഇടിവുണ്ടായി.
“”അല്ലറ ചില്ലറ ഇടപാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വില്‍പന പൂര്‍ണമായി നിലച്ചിരിക്കുന്നു. ആരുടെ കൈവശവും കാശില്ല. ഉല്‍പാദകരും കമീഷന്‍ ഏജന്റുമാരും കൃഷിക്കാരും ഉപഭോക്താക്കളും ഒരുപോലെ പണക്ഷാമത്താല്‍ സ്തബ്ധരായി നില്‍ക്കുന്നു”” പുണെയിലെ ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ ജയദീപ് ഹര്‍ദ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പല കര്‍ഷകര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ല. അക്കൗണ്ട് ഉള്ളവര്‍പോലും ചെക്കുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നു. ഗ്രാമങ്ങളിലെ മിക്ക എ.ടി.എമ്മുകളും തുറക്കുന്നതുപോലുമില്ല. സാധാരണക്കാരില്‍ ഭൂരിപക്ഷവും കറന്‍സികളില്‍ ഇടപാട് നടത്തുന്നവരായതിനാല്‍ ബാങ്കുകളിലെ പണക്ഷാമം ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വിവരണാതീതമാണ്. കൂടുതല്‍ നോട്ടുകള്‍ എത്താതിരുന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ആശങ്കയിലാണ് ബാങ്ക് ജീവനക്കാര്‍.
ഔറംഗബാദിലെ ക്യൂവില്‍ കണ്ട നിര്‍മാണമേഖലയിലെ സൂപ്പര്‍വൈസര്‍ പര്‍വേസ് പൈഥാന്‍ വേദന പങ്കുവെച്ചത് ഇപ്രകാരമായിരുന്നു “”ചെയ്തുതീര്‍ത്ത ജോലിക്ക് കൂലി നല്‍കാതെ വിഷമിക്കുകയാണ് ഞാന്‍. തൊഴിലാളികള്‍ അക്രമാസക്തരാകുമോ എന്നാണ് ഇപ്പോള്‍ എന്റെ പേടി. കാശ് കണ്ടിട്ട് ദിവസങ്ങളായി”” ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ക്ക് കൃത്യനേരത്ത് ഭക്ഷണംപോലും നല്‍കാനാകാത്ത സാഹചര്യത്തെക്കുറിച്ചായിരുന്നു ചികല്‍ത്താനയില്‍ കണ്ടുമുട്ടിയ വീട്ടമ്മമാരുടെ പരിഭവം.