അന്ന് ബെസ്റ്റ് ബേക്കറി കേസില്‍ നീതി ചുട്ടെരിക്കപ്പെട്ടെങ്കില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ പാതിവെന്ത വികലമായ നീതിയാണ് ഇപ്പോള്‍ പ്രത്യേക കോടതിയില്‍നിന്ന് ഇരകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
മാധ്യമം ദിനപത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കാസിം ഇരിക്കൂര്‍ എഴുതിയ “ചുട്ടെരിക്കപ്പെട്ട മനുഷ്യരും പാതിവെന്ത നീതിയും” (7/6/2016) എന്ന ലേഖനത്തിലെ ഏഴര ശതമാനം വരുന്ന ഭാഗമാണ് ടുഡെയ്‌സ് പോയന്റില്‍ പ്രസിദ്ധീകരിക്കുന്നത്.
അന്ന്ബെസ്റ്റ് ബേക്കറി കേസില്‍ നീതി ചുട്ടെരിക്കപ്പെട്ടെങ്കില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ പാതിവെന്ത വികലമായ നീതിയാണ് ഇപ്പോള്‍ പ്രത്യേക കോടതിയില്‍നിന്ന് ഇരകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഗുജറാത്ത് വംശഹത്യാ പരമ്പരയിലെ കേട്ടാല്‍ ചോര മരവിപ്പിക്കുന്ന ഒരു കൊടുംപാതകത്തില്‍, 69 മനുഷ്യരെ ആസൂത്രിതമായി അറുകൊല ചെയ്ത കേസില്‍ ഗൂഢാലോചനയുടെ അംശംപോലും തെളിയിക്കാന്‍ സാധിച്ചില്ലത്രെ. പ്രോസിക്യൂഷന്റെ കള്ളക്കളി അതേപടി അംഗീകരിച്ച് 36 പ്രതികളെ വിട്ടയക്കുകയായിരുന്നു കോടതി. 24 പേരെയെങ്കിലും കുറ്റവാളികളായിക്കാണാന്‍ സൗമനസ്യംകാണിച്ചത് ബെസ്റ്റ് ബേക്കറി കേസിലെ വിധിയില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടാവണം.