ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കരുത്; ഇന്ന് ഭാരത് ബന്ദ്
Tribal Issues
ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കരുത്; ഇന്ന് ഭാരത് ബന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 8:21 am

ന്യൂദല്‍ഹി: ആദിവാസികളെ വനത്തില്‍ നിന്ന് ആട്ടിപ്പായിക്കുന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് ഭാരത് ബന്ദ്. ആദിവാസി-ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തരവ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. ദല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ മാര്‍ച്ച് നടത്തും. ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധമാര്‍ച്ചുകള്‍ നടത്തുന്നുണ്ട്.

ALSO READ: എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ല: ഗതാഗത മന്ത്രി

വനാവകാശനിയമം ചോദ്യം ചെയ്തുള്ള ഹരജികളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ആദിവാസികള്‍ക്ക് തിരിച്ചടിയായ ഉത്തരവ് പുറപ്പെടുവിച്ചത്. 10 ലക്ഷം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്.


വനാവകാശനിയമം പ്രകാരം പരിരക്ഷ ലഭിക്കാത്ത കുടംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. ഹരജിയില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ALSO READ: മലപ്പുറത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു; നില ഗുരുതരം

ജൂലൈ 27 നു മുന്‍പ് ഒഴിപ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.

അതേസമയം പിന്നീട് ഇത് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. വനാവകാശനിയമ പ്രകാരം അപേക്ഷ നിരസിക്കാനെടുത്ത നടപടിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാലുമാസം സമയം അനുവദിച്ചിട്ടുണ്ട്.

WATCH THIS VIDEO: