നിരക്ക് വര്‍ധന; ഓട്ടോ ടാക്‌സി സമരം ഇന്ന് അര്‍ധരാത്രി മുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2012, 2:00 pm
കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ ഓട്ടോ-ടക്‌സി തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്തും.
നവംബര്‍ പത്തിനകം നിരക്ക് വര്‍ധനയില്‍ തീരുമാനമെടുക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്ന് ഓട്ടോ-ടാക്‌സി കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.[]
നിലവിലെ ഓട്ടോയുടെ മിനിമം നിരക്കായ 12 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.
ബസ് ചാര്‍ജ് കിലോമീറ്ററിന് 55 പൈസയില്‍ നിന്ന് 58 പൈസയായാണ് കൂടിയത്.
ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ ഓട്ടോ-ടാക്‌സി വര്‍ധനയില്‍ തീരുമാനമെടുത്തില്ലെന്ന പരാതിയുമുയരുന്നുണ്ട്.
ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.