സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിച്ച റിച്ചാര്‍ഡ് നിക്‌സണ് പൊതുമാപ്പ് നല്‍കി ഇരുമ്പഴികളില്‍നിന്ന് രക്ഷിച്ചത് അടുത്ത അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജറാള്‍ഡ്‌ഫോര്‍ഡായിരുന്നു എന്നത് ചരിതം. ഒരുകാര്യം തീര്‍ച്ചയാണ്, പരസ്യത്തിലും കമ്പനിയുടെ വെബ്‌സൈറ്റിലുമൊക്കെ പറയുന്ന കോര്‍പറേറ്റ് ഉത്തരവാദിത്വത്തേക്കാള്‍ കമ്പനികള്‍ക്ക് പ്രധാനം തങ്ങളുടെ ലാഭംമാത്രമാണ്.
|#TodaysPoint: വി.ബി. ഉണ്ണിക്കൃഷ്ണന്‍ |
1970 കളില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ കസേര തെറിപ്പിച്ച വാട്ടര്‍ഗേറ്റ് വിവാദത്തിനു സമാനമാണ് ഇന്ന് ഡീസല്‍ഗേറ്റ് എന്ന പേരില്‍ പ്രസിദ്ധമായ ഫോക്‌സ്‌വാഗണ്‍ ഡീസല്‍കാര്‍ വിവാദം. നിയമവിധേയമായതിലും വളരെകൂടുതല്‍ വിഷവാതകങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ഡീസല്‍കാറുകള്‍ പുറത്തുവിടുന്നെന്ന ഒരു അമേരിക്കന്‍ ഗവേഷണസ്ഥാപനത്തിന്റെ കണ്ടെത്തലാണ് എല്ലാറ്റിനും തുടക്കമിട്ടത്.
കാറുകളെല്ലാം മലിനീകരണ പരിശോധനകള്‍ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് പുറത്തിറങ്ങുന്നതും. എന്നാല്‍ റോഡില്‍ യഥാര്‍ഥ ഓട്ടത്തില്‍ ഡീസല്‍കാറുകള്‍ നിയമവിധേയമായതിനേക്കാള്‍ 40 ഇരട്ടി വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി പരിശോധനയില്‍ കണ്ടെത്തി. കാറുകള്‍ പരിശോധനയ്ക്കായി വിളിപ്പിച്ച അമേരിക്കന്‍ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിക്കുമുമ്പില്‍ ഫോക്‌സ്‌വാഗണ് തങ്ങളുടെ ഡീസല്‍ എന്‍ജിനുകളില്‍ തിരിമറി നടത്തുന്നുണ്ടെന്ന് തുറന്നുപറയേണ്ടിവന്നു.
നിയമങ്ങളുടെ നഗ്‌നമായ ലംഘനവും കബളിപ്പിക്കലും നടത്തിയ കമ്പനിയുടെ വഴി ലളിതമായിരുന്നു. ഡീസല്‍ എന്‍ജിനിന്റെ ഭാഗമായിത്തന്നെ മുന്നറിയിപ്പ് കൊടുക്കാനായി ഒരു വികസിത സോഫ്റ്റ്‌വെയര്‍ ഘടിപ്പിക്കുക എന്നതായിരുന്നു ആ മാര്‍ഗം. വാഹനം പുകപരിശോധനയ്ക്കായി കയറ്റുമ്പോള്‍ ഈ സോഫ്റ്റ്‌വേര്‍ വാഹനം പരിശോധനയിലാണെന്ന മുന്നറിയിപ്പ് എന്‍ജിന് കൊടുക്കുകയും പുകനിയന്ത്രണ സംവിധാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യും. എന്നാല്‍ ഈ കാറുകള്‍ ഓടിത്തുടങ്ങിയാല്‍ ഈ സോഫ്റ്റ്‌വേര്‍ എന്‍ജിനെ വിവരം അറിയിക്കുകയും പുകനിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.

അതുകൊണ്ടാണ് ലബോറട്ടറിയില്‍ പരിശോധനയ്ക്കുശേഷം സര്‍ട്ടിഫിക്കറ്റോടുകൂടി പുറത്തിറങ്ങുന്ന ഡീസല്‍കാറുകള്‍ അനുവദനീയമായ പരിധിയുടെ 40 ഇരട്ടി നൈട്രസ് ഓക്‌െൈസഡും മറ്റ് വിഷവാതകങ്ങളും പുറന്തള്ളുന്നത്. ഡീസല്‍ എന്‍ജിനില്‍ കബളിപ്പിക്കല്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് അമേരിക്കന്‍ അധികൃതര്‍ക്ക് മുന്നില്‍ സമ്മതിച്ച അന്നുതന്നെ ഫോക്‌സ്‌വാഗന്റെ സി.ഇ.ഒ. മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ച് കമ്പനിയുടെ പടിയിറങ്ങി.
ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ഓഹരിവില രണ്ടുദിവസംകൊണ്ട് പകുതിയായി കുറഞ്ഞു. 2008 ന് ശേഷം ഫോക്‌സ്‌വാഗണ്‍ അമേരിക്കയില്‍വിറ്റ 482000 ഡീസല്‍കാറുകള്‍ക്ക് പെനാല്‍റ്റിയായി അടയ്‌ക്കേണ്ടത് കാറൊന്നിന് 37500 അമേരിക്കന്‍ ഡോളര്‍ എന്നനിരക്കിലാണ്.
ഫോക്‌സ്‌വാഗന്റെ സി.ഇ.ഒ. മാര്‍ട്ടിന്‍ വിന്റര്‍കോണ്‍
അതിനിടെ, കഴിഞ്ഞദിവസം യൂറോപ്പിലേക്ക് ഫോക്‌സ്‌വാഗണ്‍ വിറ്റ ഡീസല്‍കാറുകള്‍ മുഴുവന്‍ നിര്‍ബന്ധമായും തിരിച്ചുവിളിക്കാന്‍ ജര്‍മ്മനിയിലെ ഗതാഗതമന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്. ഇത് ഏതാണ്ട് 8.5 ദശലക്ഷം വരും.
ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതം തീര്‍ക്കാന്‍ സഹായിക്കേണ്ട സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായവിധത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ശിക്ഷ ഇത്രയും മതിയോ എന്നാണ് ഡീസല്‍ഗേറ്റ് ഉയര്‍ത്തുന്ന ചോദ്യം.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിച്ച റിച്ചാര്‍ഡ് നിക്‌സണ് പൊതുമാപ്പ് നല്‍കി ഇരുമ്പഴികളില്‍നിന്ന് രക്ഷിച്ചത് അടുത്ത അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജറാള്‍ഡ്‌ഫോര്‍ഡായിരുന്നു എന്നത് ചരിതം. ഒരുകാര്യം തീര്‍ച്ചയാണ്, പരസ്യത്തിലും കമ്പനിയുടെ വെബ്‌സൈറ്റിലുമൊക്കെ പറയുന്ന കോര്‍പറേറ്റ് ഉത്തരവാദിത്വത്തേക്കാള്‍ കമ്പനികള്‍ക്ക് പ്രധാനം തങ്ങളുടെ ലാഭംമാത്രമാണ്.
കടപ്പാട് : മംഗളം ദിനപത്രം