ഗരുഡ ഗമന ഋഷഭ വാഹനക്ക്ശേഷം 'ടോബി'യുമായി രാജ് ബി ഷെട്ടി
Entertainment
ഗരുഡ ഗമന ഋഷഭ വാഹനക്ക്ശേഷം 'ടോബി'യുമായി രാജ് ബി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th June 2023, 9:33 pm

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.

അഗസ്ത്യഫിലിംസും ലെറ്റർ ബുദ്ധ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ടോബി.

 

രാജ് ബി. ഷെട്ടി തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയും നവാഗത സംവിധായകനുമായ ബാസിൽ എ. എൽ. ചാലക്കൽ ആണ്.

സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്‌ ‘, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രവീൺ ശ്രിയാനാണ്.

രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്നു. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.

സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാളിയായ സംവിധായകൻ കൂടാതെ, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നാക്കോത്തും, സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ആദർശ് പാലമറ്റവും, മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് റോണക്സ് സേവിയറുമാണ്. പി ആർ ഒ – ശബരി

Content Highlights: Toby movie Poster release