| Wednesday, 20th September 2023, 7:19 pm

ടോബിയിലെ പുതിയ ഗാനം; ലിറിക്കല്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവര്‍ അഭിനയിക്കുന്ന ടോബി എന്ന ചിത്രത്തിലെ ‘തെന്നലെ’ എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ റിലീസായി.

ഗാനത്തിന് മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരണ്‍ ആണ് ‘തെന്നലെ’ ഗാനം ആലപിച്ചിരിക്കുന്നത്.

രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എ.എല്‍ ചാലക്കല്‍ ആണ്.

ലൈറ്റര്‍ ബുദ്ധ ഫിലിംസ് – അഗസ്ത്യ ഫിലിംസ് – കോഫി ഗാംഗ് ബാനറില്‍ ഒരുങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബര്‍ 22 ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.

വലിയ വിജയമായിരുന്ന ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ്. ബി. ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റര്‍ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അര്‍വാങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീണ്‍ ശ്രിയാനും നിതിന്‍ ഷെട്ടിയും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ അര്‍ഷാദ് നക്കോത്ത്, മേക്കപ്പ് റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, 5.1 മിക്‌സ് അരവിന്ദ് മേനോന്‍, ആക്ഷന്‍ രാജശേഖരന്‍, അര്‍ജുന്‍ രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാമില്‍ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. മലയാളത്തിന്റെ ഡബ്ബിങ് കോഓര്‍ഡിനേറ്റര്‍ സതീഷ് മുതുകുളമാണ്. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

Content Highlight: Tobby movie new song is out now
We use cookies to give you the best possible experience. Learn more