ആ അക്കൗണ്ട് ഹാക്ക് ചെയ്തതണെന്ന് പറഞ്ഞവരോടാണ്, അത് അയാള്‍ മനഃപൂര്‍വ്വം ചെയ്തതായിരുന്നു; ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ടയാളെ നേരിട്ട് കണ്ട് നടി അപര്‍ണ
Malayalam Cinema
ആ അക്കൗണ്ട് ഹാക്ക് ചെയ്തതണെന്ന് പറഞ്ഞവരോടാണ്, അത് അയാള്‍ മനഃപൂര്‍വ്വം ചെയ്തതായിരുന്നു; ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ടയാളെ നേരിട്ട് കണ്ട് നടി അപര്‍ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th June 2020, 4:52 pm

കൊച്ചി: ഫേസ്ബുക്കില്‍ അശ്ലീല കമന്റ് ഇട്ട വ്യക്തിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് നടി അപര്‍ണ നേരത്തെ വ്യക്തമാക്കിയിരുന്നു. നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ കമന്റിട്ട വ്യക്തിയെ നേരിട്ട് കണ്ട കാര്യം ആരാധകരോട് തുറന്നുപറഞ്ഞിരിക്കുകയാണ് അപര്‍ണ. കമന്റ് ചെയ്ത അജിത് കുമാര്‍ എന്ന വ്യക്തിയെ നേരില്‍ കണ്ടെന്നും അയാള്‍ നല്‍കിയ വിശദീകരണവും താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.

എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന തന്റെ ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയപരമായ കമന്റുകള്‍ ചെയ്യാറുണ്ടെന്നും, സമാനമായ രീതിയില്‍ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അജിത്തിന്റെ മറുപടി.

അയാളുടെ കുടുംബത്തെയും സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് തന്റെ പരാതി പിന്‍വലിച്ചെന്നും അപര്‍ണ പോസ്റ്റില്‍ പറഞ്ഞു.അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂര്‍വ്വമായ പ്രവര്‍ത്തി ആയിരുന്നെന്നും അപര്‍ണ പറഞ്ഞു.

അപര്‍ണ്ണയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

അജിത്കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ് എബ്രഹാം സാറിന് ഒരു പരാതി നല്‍കിയിരുന്നു, തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബര്‍ സെല്‍ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബര്‍ സെല്‍ ഓഫീസില്‍ കൃത്യസമയം എത്തിയ ഞാന്‍ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാന്‍ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയില്‍ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ… !

എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാന്‍ പിന്‍വലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയില്‍ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നില്‍ വെച്ച് എഴുതി വാങ്ങി.

പരാതി നല്‍കാന്‍ എനിക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മാധ്യമസുഹൃത്തിനും, അഉഏജ മനോജ് എബ്രഹാം സാറിനും, സൈബര്‍ പോലീസ് ടക മണികണ്ഠന്‍ സാറിനും, ജിബിന്‍ ഗോപിനാഥ് & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !

NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂര്‍വ്വമായ പ്രവര്‍ത്തി ആയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ