| Saturday, 26th December 2020, 9:24 pm

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കാന്‍ കേന്ദ്രം; 25 വെബിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു.

മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. 2014 ല്‍ അധികാരത്തിലേറിയത് മുതല്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് സംവിധാനം കൊണ്ടുവരാന്‍ തയ്യാറാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.

ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളിലായി നടത്തുന്നതിനാല്‍ ഇത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് മോദിയുടെ വാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: To push for ‘one nation, one election’, BJP to hold 25 webinars over next few weeks

We use cookies to give you the best possible experience. Learn more