| Thursday, 16th November 2017, 8:29 pm

'നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ബി.ജെ.പി ഐ.ടി സെല്‍ മേധാവി; പ്രചരണം സഹോദരിക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന നെഹ്‌റുവിന്റെ ചിത്രങ്ങള്‍ വെച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാര്‍ദിക് പട്ടേലിനെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സ്ത്രീലമ്പടന്മാരായി ചിത്രീകരിക്കുന്ന ബി.ജെ.പി ഐ.ടി സെല്‍മേധാവി അമിത് മാളവ്യയുടെ ട്വീറ്റ് വിവാദമാകുന്നു. നെഹ്‌റുവിനും ഹാര്‍ദികിനും ഒരേ ഡി.എന്‍.എയാണെന്ന് പറയുന്ന ട്വീറ്റില്‍ സഹോദരിയായ വിജയ ലക്ഷ്മി പണ്ഡിറ്റിനൊപ്പം നില്‍ക്കുന്ന നെഹ്‌റുവിന്റെ ചിത്രമാണ് അമിത് മാളവ്യ ഷെയര്‍ ചെയ്തിരിക്കുന്നത്.

വിവിധ സന്ദര്‍ഭങ്ങളില്‍ നെഹ്‌റു സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ബി.ജെ.പി ഐ.ടിസെല്‍ മേധാവി തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹാര്‍ദിക് പട്ടേലിനെതിരായി ലൈംഗിക സി.ഡി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് അമിത് മാളവ്യയുടെ ട്വീറ്റ്.
ചിത്രം 1

സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനൊപ്പം നില്‍ക്കുന്ന ചിത്രം

ചിത്രം 2

എഡ്വിന മൗണ്ട് ബാറ്റണൊപ്പം നെഹ്‌റു നില്‍ക്കുന്നത്

ചിത്രം 3

വിജയ്‌ലക്ഷ്മി പണ്ഡിറ്റിനൊപ്പമുള്ള നെഹ്‌റുവിന്റെ രണ്ടാമത്തെ ചിത്രം

ചിത്രം 4

നെഹ്‌റു പുകവലിക്കുന്ന ചിത്രം, ഇതിന് ഹാര്‍ദിക് പട്ടേലിന്റെ ഡി.എന്‍.എയുമായി എന്ത് ബന്ധമാണുള്ളതെന്ന് മാളവ്യ വ്യക്തമാക്കണം

ചിത്രം 5

മൃണാളിനി സാരാഭായിയെ നെഹ്‌റു അഭിനന്ദിക്കുന്ന ചിത്രം

ചിത്രം 6

1962ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഭാര്യായയ ജാക്വലിന്‍ കെന്നഡിയ്ക്ക് നെഹ്‌റു തിലകം ചാര്‍ത്തി കൊടുക്കുന്ന ചിത്രം

ചിത്രം 7

ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യയ്ക്ക് സിഗരറ്റ് കത്തിച്ച് കൊടുക്കുന്ന ചിത്രം

ചിത്രം 8

മൗണ്ട് ബാറ്റണിന്റെ മകള്‍ പമേല മൗണ്ട് ബാറ്റണൊപ്പമുള്ള ചിത്രം.

ചിത്രം 9

ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സഹോദരിപുത്രി നയന്‍താര സൈഗാള്‍ നെഹ്‌റുവിനെ ചുംബിക്കുന്ന ചിത്രം

Latest Stories

We use cookies to give you the best possible experience. Learn more