| Wednesday, 7th June 2017, 5:55 pm

കേന്ദ്രസര്‍ക്കാറിനെതിരായ കേരളത്തിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍; കോഴിക്കോട്ടെ ബീഫ് ഫെസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത് വാഷിംഗ്ടണ്‍ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളം വീണ്ടും അന്താരാഷ്ട്ര തലത്തല്‍ ശ്രദ്ധയാര്‍ജിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ വികലമായ തീരുമാനങ്ങള്‍ക്കെതിരെ കേരളത്തില്‍ നടന്ന സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നടന്ന ബീഫ് ഫെസ്റ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഓണ്‍ലൈനില്‍ വന്നിരിക്കുന്നത്.

“മോദിക്കെതിരെ പ്രതിഷേധിക്കാനായി ഈ ഇന്ത്യക്കാര്‍ തെരുവില്‍ ബീഫ് പാകം ചെയ്യുകയാണ്” എന്ന തലക്കെട്ടിലാണ് വാഷിംഗ്ണ്‍ പോസ്റ്റില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദല്‍ഡഹി റിപ്പോര്‍ട്ടറായ വിധി ദോഷിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് നടന്ന ബീഫ് ഫെസ്റ്റിന്റെ ചിത്രവും വാര്‍ത്തയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Also Read: ‘ഇത് ആദരണീയമായ കാര്യം’; അമിത ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന ആഹ്വാനവുമായി വിവാദതാരമായ ഇമാം വീണ്ടും


കോഴിക്കോട് നടന്ന ബീഫ് ഫെസ്റ്റ് കേന്ദ്രീകരിച്ചുള്ള വാര്‍ത്തയില്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനം എങ്ങനെയെല്ലാം ഇന്ത്യയെ ബാധിക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര തീരുമാനത്തോടുള്ള സാധാരണക്കാരുടെ പ്രതികരണങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “ഉത്തരേന്ത്യയില്‍ ബീഫ് വെറുമൊരു ഭക്ഷണമായിരിക്കാം; എന്നാല്‍ ഞങ്ങള്‍ക്ക് അതൊരു വികാരമാണ്” എന്ന് കോഴിക്കോട്ടു നിന്നുള്ള മുഹൈസ് മുഹമ്മദ് പറയുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Don”t Miss: പ്രധാനമന്ത്രിയുടെ പദ്ധതി നടപ്പാക്കാനെന്നു പറഞ്ഞ് തൃശൂരിലെ വ്യാപാരികളോട് ബി.ജെ.പി പണം ആവശ്യപ്പെടുന്നതായി പരാതി: ചോദിക്കുന്നത് അഞ്ചുലക്ഷം രൂപവരെ


ബീഫ് നിരോധനത്തിന് സാമ്പത്തികമായ വിഡ്ഢിത്തം എന്നതിനപ്പുറത്ത് ഒരു തലമുണ്ട്. ദല്‍ഹിയിലെ ഹിന്ദു രാഷ്ട്രീയക്കാരുടെ ധിക്കാരമാണ് ഇതിനു പിന്നിലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

പശുക്കള്‍ക്കുള്ള ആംബുലന്‍സ്, പശുക്കള്‍ക്കുള്ള ഹോസ്റ്റലുകള്‍, പശുക്കള്‍ക്കുള്ള ആധാര്‍ തുടങ്ങിയവ കാര്യങ്ങളെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണെന്നും ബീഫ് കഴിക്കുന്ന ബി.ജെ.പിക്കാരും ഉണ്ടെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് കശാപ്പ് നിരോധിച്ചതിനെ പറ്റിയും സൂചിപ്പിക്കിന്നു.

We use cookies to give you the best possible experience. Learn more