ന്യൂദല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കെ വന്നുകിട്ടിയ അവസരം കൈവിടാതെ ബി.ജെ.പി.
സച്ചിന്‍ പൈലറ്റിനെതിരെയുള്ള നീക്കം കോണ്‍ഗ്രസ് ശക്തിപ്പെട്ടുത്തുന്നതിനിടെ പാര്‍ട്ടിക്കെതിരെയും ഗാന്ധികുടുംബത്തിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശേഖാവത്ത്.
ഒരു കുടുംബത്തെ സന്തോഷത്തോടെ നിലനിര്‍ത്തുന്നതിനായി രാജ്യം മുഴുവന്‍ വില നല്‍കിയെന്നായിരുന്നു ഗജേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തത്.
അതേസമയം ഗജേന്ദ്ര സിംഗിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിംഗ് ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ഗജേന്ദ്ര സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ പരാതിയില്‍ ഗജേന്ദ്ര സിംഗ് അടക്കമുള്ളവര്‍ക്ക് എതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ