മുംബൈ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജന്‍. വില്‍പ്പന കൂടണമെങ്കില്‍ മദ്യത്തിന് സ്ത്രീകളുടെ പേരിടണമെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അങ്ങനെ പേരിട്ടാല്‍ വില കുതിച്ചുയരുന്നത് അതിവേഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങള്‍ക്ക് മദ്യത്തിന്റേയോ മറ്റ് ഉല്‍പ്പന്നത്തിന്റേയോ വില്‍പ്പന കൂട്ടണമെങ്കില്‍ അതിന് ഒരു പെണ്ണിന്റെ പേരിട്ടു നോക്കൂ. ഡിമാന്‍ഡ് കുതിച്ച് ഉയരുന്നത് കാണാം.” ഒരു ഷുഗര്‍ ഫാക്ടറിയിലെ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവന.
മഹാരാജ എന്ന പേരിലുള്ള മദ്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായിരുന്നു അതെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മന്ത്രിയുടെ പ്രസതാവന കേള്‍ക്കുമ്പോള്‍ അദ്ദേഹം നാല് കുപ്പി മഹാരാജ അകത്താക്കിയെന്നാണ് തോന്നുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നവാബ് മാലിക്കിന്റെ പ്രതികരണം.