| Wednesday, 12th October 2016, 9:45 am

ഗോമൂത്രവും ചാണകവും ഉപയോഗിച്ചാല്‍ ക്ലിയോപാട്രയെ പോലെ സുന്ദരിയാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോമൂത്രവും ചാണകവും ഉപയോഗിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ പശുസംരക്ഷണ വിഭാഗമായ ഗോസേവ ഗൗച്ചര്‍ വികാസ് ബോര്‍ഡ്. ഗോമൂത്രം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഈജിപ്ഷ്യന്‍ സുന്ദരി ക്ലിയോപാട്രയെ സൗന്ദര്യവതികളാകാമെന്നും ബോര്‍ഡിന്റെ ആരോഗ്യഗീത എന്ന വെബ്‌സൈറ്റില്‍ പറയുന്നു.


അഹമ്മദാബാദ്:  ഗോമൂത്രവും ചാണകവും ഉപയോഗിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ പശുസംരക്ഷണ വിഭാഗമായ ഗോസേവ ഗൗച്ചര്‍ വികാസ് ബോര്‍ഡ്. ഗോമൂത്രം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഈജിപ്ഷ്യന്‍ സുന്ദരി ക്ലിയോപാട്രയെ സൗന്ദര്യവതികളാകാമെന്നും ബോര്‍ഡിന്റെ ആരോഗ്യഗീത എന്ന വെബ്‌സൈറ്റില്‍ പറയുന്നു.

പശുവിന്റെ പാല്‍, നെയ്യ്, മൂത്രം, ചാണകം എന്നിവ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് നല്ലതാണെന്നും വിവിധ രേഗങ്ങള്‍ക്ക് പരിഹാരമായി ഇറ്റലി, റഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഇവ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൈറ്റില്‍ പറയുന്നു.

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇവയെല്ലാം എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സൈറ്റില്‍ പറയുന്നത് ഇങ്ങനെ

സ്ത്രീകള്‍ ആദ്യം  മുഖം 15 മിനിറ്റ് നേരം പാല്‍കൊണ്ട് മസാജ് ചെയ്യണം. പിന്നീട് പശു നെയ്യും മഞ്ഞളും ഉപയോഗിച്ച് 15 മിനിറ്റ് മസാജ് ചെയ്യണം. മൂന്നാമതായി പശുമൂത്രം കൊണ്ട് 15 മിനുട്ട് മസാജ് ചെയ്യണം. അവസാനമായി ചാണകം മുഖത്ത് പുരട്ടണമെന്നും ഇത് പിന്നീട് വേപ്പിലയിട്ട വെള്ളം കൊണ്ട് കഴുകി കളയണമെന്നും ആരോഗ്യ ഗീത സൈറ്റില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more