തൃശൂര്‍: സഭയോടു പോരടിക്കുകയെന്നാല്‍ ദൈവത്തോട് പോരടിക്കുകയെന്നതാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വടക്കന്‍മേഖലാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാന്‍ വ്യക്തികളോ പ്രസ്ഥാനങ്ങളോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ശ്രമിച്ചാല്‍ അവ സ്വയം തകരുമെന്ന് കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയോട് പോരാടിക്കുകയെന്നാല്‍ ദൈവത്തിനോട് പോരടിക്കുകയെന്നാണെന്നും സഭയെ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ കുറ്റം മറച്ചുവയ്ക്കുകയാണെന്നും ബാവ പറഞ്ഞു.
സഭ തകരില്ലെന്നും ധൈര്യമായി ദൈവത്തില്‍ ആശ്രയിക്കാനും ബാവ ആഹ്വാനം ചെയ്തു. സഭയ്ക്ക് നന്മചെയ്തത് പൂര്‍വികരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണെന്നും വിദേശികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി സഭയ്ക്ക് അനുകൂലമായി നല്‍കിയ വിധിയെ പലരും വെല്ലുവിളിക്കുകയാണെന്നും അത് നാശത്തിനാണെന്നും കതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.