ദേശീയപതാകയെ ആദരിക്കാന്‍ ഹെഡ്‌ഗേവാര്‍ പറഞ്ഞിട്ടില്ല: മോഹന്‍ ഭാഗവത് പ്രസംഗിച്ചത് തെറ്റ്
SAFFRON POLITICS
ദേശീയപതാകയെ ആദരിക്കാന്‍ ഹെഡ്‌ഗേവാര്‍ പറഞ്ഞിട്ടില്ല: മോഹന്‍ ഭാഗവത് പ്രസംഗിച്ചത് തെറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 7:28 pm

 

ന്യൂദല്‍ഹി: ദേശീയപതാക ഉയര്‍ത്താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് സ്ഥാപക നേതാവായ കെ.ബി ഹെഡ്‌ഗേവാര്‍ പറഞ്ഞിരുന്നുവെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചരിത്രവിരുദ്ധമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 17ന് ദല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന “Future of India” എന്ന ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു സര്‍ സംഘചാലകായ മോഹന്‍ ഭാഗവത് 1930 ലെ ഹെഡ്‌ഗേവാറിന്റെ ഒരു സര്‍ക്കുലര്‍ ഉദ്ധരിച്ച് കൊണ്ട് സംസാരിച്ചിരുന്നത്.

കാരവന്‍ മാഗസിനാണ് മോഹന്‍ ഭഗവതിന്റെ വാദം തെറ്റാണെന്ന് കാണിച്ച് കൊണ്ട് യഥാര്‍ത്ഥ സര്‍ക്കുലര്‍ സഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“”കോണ്‍ഗ്രസ് പൂര്‍ണ്ണസ്വരാജ് പ്രമേയം പാസാക്കിയപ്പോള്‍ ഡോക്ടര്‍ സാഹേബ് (ഹെഡ്‌ഗേവാര്‍) ത്രിവര്‍ണ്ണ പതാക എടുത്ത് മാര്‍ച്ച് പാസ്റ്റ് ചെയ്യണമെന്ന് ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി”” എന്നായിരുന്നു ഭാഗവതിന്റെ പ്രസംഗം.

 

1929 ഡിസംബര്‍ 19ന് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രമേയത്തെ കുറിച്ചാണ് ഭാഗവത് സംസാരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയും പൂര്‍ണ്ണസ്വരാജിന് വേണ്ടി പോരാടാനും പ്രമേയം സ്വാതന്ത്ര്യ പോരാളികളോട് ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിന് പിന്നാലെ 1929 ജനുവരി 21ന് ലഹോറില്‍ നെഹ്‌റു ദേശീയ പതാക ഉയര്‍ത്തുകയും 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ഹെഡ്‌ഗേവാര്‍ 1930 ജനുവരി 21ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോണ്‍ഗ്രസിന്റെ പൂര്‍ണ്ണസ്വരാജ് പ്രമേയത്തെ സ്വാഗതം ചെയ്യാന്‍ പറഞ്ഞ പ്രമേയം ശാഖകളോട് സ്വയംസേവകരെ വിളിച്ചു ചേര്‍ത്ത് യോഗങ്ങള്‍ നടത്താനും ദേശീയപതാകയെന്ന നിലയ്ക്ക് ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം കാവിപതാകയ്ക്ക് (bhagwa dhwaj) ആദരമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

“This year Congress has resolved to make ‘independence’ as its objective, and its ‘Working Committee’ has announced that Sunday 21-1-30 will be celebrated as ‘Independence Day’ throughout Hindustan. […] Therefore, all the shakhas of Rashtriya Swayamsevak Sangh should organize meetings of their swayamsevaks at their respective Sangh places at six in the evening on Sunday 21-1-30 and worship the national flag that is the saffron flag.”

മറാത്തിയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്നീട് ഹിന്ദിയില്‍ ഹെഡ്‌ഗേവാറിന്റെ തെരഞ്ഞെടുക്കപ്പെട്ട കത്തുകളെന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. (Dr. Hedgewar: Patraroop Vyaktidarshan”—Rendezvous Through Lettser).