ആശുപത്രികളില്‍ ഓക്‌സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാന്‍ ഓക്‌സിജന്‍ നഴ്സുമാര്‍; കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ
national news
ആശുപത്രികളില്‍ ഓക്‌സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാന്‍ ഓക്‌സിജന്‍ നഴ്സുമാര്‍; കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 5:49 pm

ന്യൂദല്‍ഹി: കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരുന്നു.

കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാന്‍ ‘ഓക്‌സിജന്‍ നഴ്സുമാരുടെ’ സേവേനത്തിനാണ് പ്രശംസ ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ ഓക്സിജന്‍ നഴ്‌സുമാര്‍ക്ക് പുറമെ തമിഴ്നാട്ടിലെ ടാക്സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ നേടി.

കൊവിഡ് ഇതര അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായുള്ള മൊബൈല്‍ ഒ.പി.ഡി, ഓക്സിജന്‍ പാഴാക്കല്‍ പരിശോധിക്കുന്നതിനായി ഓരോ ആശുപത്രിയിലും ഏര്‍പ്പെടുത്തിയ ‘ഓക്സിജന്‍ മിത്ര’ എന്നിവയാണ് രാജസ്ഥാനില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഗ്രാമീണ മേഖലയില്‍ ഏര്‍പ്പെടുത്തിയ വീടുതോറും ചെന്നുള്ള കൊവിഡ് പരിശോധനയും പ്രശംസനാര്‍ഹമായി. ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലിസ്ഥലത്ത് ചെന്നുള്ള വാക്സിനേഷന്‍ തുടങ്ങിയവയും പ്രശംസ നേടിയവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Content Highlights:  TN’s taxi ambulance, Rajasthan’s mobile OPD, oxygen nurses of Kerala among India’s best COVID practices