തിരുവനന്തപുരം: അനില്‍ അക്കര എം.എല്‍.എ യെ അപായപ്പെടുത്താന്‍ ശ്രമങ്ങളുള്ളതിനാല്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍ പ്രതാപന്‍.
പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും കത്ത് നല്‍കിയതായി ടി.എന്‍. പ്രതാപന്‍ അറിയിച്ചു.
അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ചിലര്‍ ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കത്തില്‍ പറയുന്നു.
അതേസമയം ഡി.വൈ.എഫ്.ഐയും മറ്റ് ചില സംഘടനകളുമാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഡി.വൈ.എഫ്.ഐയെക്കൂടാതെ ചില വാടക സംഘങ്ങളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണെന്നും ടി.എന്‍ പ്രതാപന്‍ ആരോപിച്ചു.
എത്ര ആക്രമിച്ചാലും പരിഹസിച്ചാലും അഴിമതി വെളിച്ചത്തുകൊണ്ടുവരുമെന്നും അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
അനില്‍ അക്കരയുടെ പരാതിയെത്തുടര്‍ന്ന് ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസിലാണ് സി.ബി.ഐ കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയെന്ന് സി.ബി.ഐ വെള്ളിയാഴ്ച തന്നെ അറിയിച്ചിരുന്നു.
അതേസമയം ലൈഫ് മിഷന്‍ കേസിലെ സി.ബി. ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: tn prathapan urges police security for anil akkara