| Thursday, 23rd May 2019, 3:42 pm

തൃശ്ശൂരിലേത് ബഹുസ്വരതയുടെ വിജയം; വിജയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് ടി.എന്‍ പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ വിജയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍.

തൃശ്ശൂരിലുണ്ടായത് ബഹുസ്വരതയുേടേയും മതനിരപേക്ഷതയുടേയും വിജയമാണെന്നും അത് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

വോട്ടെണ്ണലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതാപന്‍. പോളിങ് കഴിഞ്ഞതിന് ശേഷം തന്നെ കംഫര്‍ട്ടബിള്‍ മെജോറിറ്റി ഉണ്ടാവുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതാണ് പ്രകടമാവുന്നത്.

 യു.ഡി.എഫിന്റെ മതേതരത്തില്‍ വിശ്വസിക്കുന്ന സമൂഹം ഉണ്ടായി എന്നതാണ് വിജയം സൂചിപ്പിക്കുന്നത്. മൂന്നാം സ്ഥാനത്താവും യു.ഡി.എഫ് എന്ന് പ്രചരിപ്പിച്ച ഘട്ടമുണ്ടായെങ്കിലും ജനങ്ങള്‍ യു.ഡി.എഫിനൊപ്പമുണ്ടായി.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമായിരുന്നു. തൃശൂരില്‍ സി.പിഐ.എമ്മിന് എം.എല്‍.എയോ, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപന ഭരണങ്ങളോ ഇല്ല. പക്ഷേ, ജനങ്ങള്‍ യു.ഡി.എഫിനൊപ്പമുണ്ടായി.

തന്നെക്കുറിച്ചും കുടുംബത്തെ കുറിച്ചു പോലും ബി.ജെ.പിയും സംഘപരിവാറും ആക്ഷേപം പ്രചരിപ്പിച്ചിരുന്നതായും പ്രതാപന്‍ പറഞ്ഞു.

Video Stories

We use cookies to give you the best possible experience. Learn more