ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡി.എം.കെ നേതാവ് എ രാജയ്ക്ക് പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഏപ്രില്‍ 1 വ്യാഴാഴ്ച മുതല്‍ 48 മണിക്കൂറാണ് അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് വിലക്കിയത്, ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. ഡി.എം.കെ.
തമിഴ്നാട് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ഡി.എം.കെയുടെ സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജയുടെ പേര് ഒഴിവാക്കുകയും ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഡിഎംകെ നേതാവ് രാജയ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
സ്റ്റാലിന്‍ ഒരു ‘നേരായ’ ദാമ്പത്യജീവിതത്തില്‍ ജനിച്ച ആളാണെങ്കില്‍, എടപ്പാടി പളനിസ്വാമി – ജയലളിതയുടെ മരണം വരെ ആര്‍ക്കും അറിയാത്തതും പൊതുജീവിതത്തില്‍ ഉയരങ്ങളിലെത്താത്തതുമായ ആളും രാഷ്ട്രീയത്തിലെ നിയമ വിരുദ്ധ ബന്ധത്തിലൂടെ ഉണ്ടായ അകാല ശിശുവാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക