| Friday, 7th May 2021, 11:06 am

തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഉദയനിധി മന്ത്രി സഭയിലില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. അതേസമയം സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.

പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായിട്ടുണ്ട്. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആഭ്യന്തരവും സ്റ്റാലിനാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. കെ.എന്‍ നെഹ്‌റു നഗരഭരണം പെരിയസാമി ഉന്നത വിദ്യഭ്യാസം, ഇവി വേലു പൊതുമരാമത്ത് എന്നിവയാണ് ലഭിച്ചത്.

ഗീതാ ജീവന്‍ വനിത, സാമൂഹിക ക്ഷേമ വകുപ്പ്, കയല്‍വിഴി ശെല്‍വരാജ് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് എന്നിവയാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങളുടെ വകുപ്പുകള്‍

234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 158 സീറ്റുകളില്‍ ഡി.എം.കെ സഖ്യം നേടിയപ്പോള്‍ അണ്ണാ ഡി.എം.കെ സഖ്യം 76 സീറ്റിലൊതുങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

TN Politics MK Stalin sworn in as Chief Minister of Tamil Nadu; Udhayanidhi is not in the cabinet

We use cookies to give you the best possible experience. Learn more