'മിണ്ടാന്‍ പാടില്ല'; പൗരത്വദേദഗതി നിയമത്തില്‍ പ്രതിഷധിച്ചവര്‍ക്കെതിരെ തമിഴ്നാട് പൊലീസ് വ്യാജകേസ് ചുമത്തുന്നതായി പരാതി
CAA Protest
'മിണ്ടാന്‍ പാടില്ല'; പൗരത്വദേദഗതി നിയമത്തില്‍ പ്രതിഷധിച്ചവര്‍ക്കെതിരെ തമിഴ്നാട് പൊലീസ് വ്യാജകേസ് ചുമത്തുന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2020, 1:52 pm

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷധമുയര്‍ത്തിയവര്‍ക്കെതിരെ തമിഴ്നാട് പൊലീസ് വ്യാജകേസ് കെട്ടിച്ചമയ്ക്കുന്നുവെന്ന് പരാതി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആരപ്പോര്‍ ഇയക്കം’ എന്ന എ.ന്‍.ജി.ഒ ആണ് തമിഴ്നാട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സമാധാനപരമായ പ്രതിഷധത്തിന് അനുമതി നിഷധിച്ചും, പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങിയവരെ തെരഞ്ഞുപിടിച്ചും പൊലീസ് വേട്ടയാടുകയാണെന്ന് ‘ആരപ്പോര്‍ ഇയക്കം’ കണ്‍വീനര്‍ ജയറാം വെങ്കിടേശന്‍ ആരോപിച്ചു.

” പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും സമാധാനപരമായ പ്രതിഷധ പരിപാടികളാണ് നടക്കുന്നത്. കഴിഞ്ഞ ഇരുപത് ദിവസവും തമിഴ്നാട്ടിലെ പ്രതിഷധക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുകയോ അക്രമാസക്തമാകുകയോ ചെയ്തിട്ടില്ല. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് പ്രതിഷധ റാലികള്‍ക്ക് അനുമതി നിഷധിക്കുകയും, പ്രതിഷധകാര്‍ക്കെതിരെ വ്യാജ കേസ് കെട്ടിച്ചമയ്ക്കാന്‍ ശ്രമിക്കുകയുമാണ്’- ജയറാം വെങ്കിടേശന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷധിച്ചവര്‍ക്കെതിരെ പൊലീസ് വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുന്നു എന്ന ആരോപണം നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്യോഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട്ടില്‍ നിന്നും സമാന ആരോപണം ഉയരുന്നത്.

നേരത്തെ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശ് കരുതികൂട്ടി നടത്തുന്ന ഹീനമായ അക്രമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ സ്വതന്ത്ര അന്യോഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭത്തിനിടയില്‍ നിരവധി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയും ശക്തമായ ജനരോഷമാണ് രാജ്യത്ത് ഉയരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ