ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ തമിഴ്‌നാട് മന്ത്രിയുടേയും സ്പീക്കറുടേയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സ്പീക്കര്‍ ധനപാലും മന്ത്രി എസ്.പി വേലുമണിയും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. കഥപുല്ലപട്ടി പിരിവില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ കാറിന് പിറകില്‍ സ്പീക്കറുടെ കാറ് ഇടിക്കുകയായിരുന്നു.
അതേസമയം അപകടകാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്പീക്കറുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കൊണ്ടുപോയത്. അപകടത്തില്‍ രണ്ട് കാറുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: TN Minister, Speaker’s convoy cars collide in Dharapuram, 2 security persons injured