ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ തമിഴ്‌നാട് മന്ത്രിയുടേയും സ്പീക്കറുടേയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സ്പീക്കര്‍ ധനപാലും മന്ത്രി എസ്.പി വേലുമണിയും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. കഥപുല്ലപട്ടി പിരിവില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ കാറിന് പിറകില്‍ സ്പീക്കറുടെ കാറ് ഇടിക്കുകയായിരുന്നു.