ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന ടി.എന്‍ ഗോപകുമാറിനും ചലച്ചിത്ര നടി കല്‍പനക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് മമ്മൂട്ടി ഫാന്‍സ് യു.എ.ഇ ചാപ്റ്റര്‍ അനുസ്മരണ യോഗം നടത്തി.
സെന്‍സേഷനു പിന്നാലെ പായുന്ന ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ക്കു ഒരു പാഠപുസ്തകമായിരുന്നു ടി.എന്‍. ഗോപകുമാര്‍. മലയാളത്തിലെ ഏറ്റവും ശ്രദ്ദേയമായ ടെലിവിഷന്‍ പരിപാടിയായ കണ്ണാടി ഒരു ചാനല്‍ പ്രോഗ്രാം എന്നതിലുപരി സമൂഹ്യ മാനവികത സാംസ്‌കാരിക മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
മലയാള സിനിമയുടെ നിറ സാന്നിദ്ദ്യമായിരുന്ന കലപനയുടെ വേര്‍പ്പാട് മലയാള സിനിമക്ക് എന്നും തീരാനഷ്ടമായിരിക്കുമെന്നും ഒരു പാട് ചിരിപ്പിച്ച് ഇപ്പോള്‍ നമ്മളെ കണ്ണീരിലാഴ്ത്തിയ ഈ വിട വാങ്ങല്‍ സിനിമാ ലോകത്തിന് താങ്ങാനാവുന്നതല്ലെന്നും അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ആല്‍ബര്‍ട്ട് അലക്‌സ് പറഞ്ഞു.
ദുബായില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഫാന്‍സ് യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് ഷനൂജ് കൈമലശ്ശേരി അധ്യക്ഷത വഹിച്ചു. ഒ.എസ്.എ.റഷീദ്, ഷിഹാസ് ലത്തീഫ്, ആസിഫ്, ഷാനിദ്, സനഫ്, നൈമു, ഷബീക്, അമീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. അജോഷ് സ്വഗതവും റജീബ്; ഷമീം എന്നവര്‍ നന്ദിയും രേഖപെടുത്തി.
ഇതോടൊപ്പം നടന്ന മമ്മൂട്ടി ഫാന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റായി ഷനൂജ് കൈമലശ്ശേരിയേയും സെക്രട്ടറിയായി ഗുലാന്‍ സിദ്ദുമോനേയും ട്രഷറര്‍ ആയി റജീബിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: അജോഷ് ഷമിം, ജോയിന്‍ സെക്രട്ടറിമാര്‍ : മുഹ്‌സിന്‍ തിരൂര്‍, പത്മരാജ്. എക്‌സിക്യൂട്ടീവ് മെംബേര്‍സ്സ് : ലത്തീഫ്, ആസിഫ്, ഷാനിദ്, സനഫ്, നൈമു, ഷബീക്, അമീന്‍