ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ഹാസന്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ വനിത വിഭാഗം ദേശീയ പ്രസിഡന്റ് ആയ വാനതി ശ്രീനിവാസനോട് 1500 വോട്ടുകള്‍ക്കാണ് കമല്‍ പരാജയപ്പെട്ടത്.
കോയമ്പത്തൂര്‍ സൗത്തിലായിരുന്നു കമല്‍ മത്സരിച്ചിരുന്നത്. നേരത്തെ കമല്‍ഹാസന്‍ മണ്ഡലത്തില്‍ മുന്നിട്ട് നിന്നിരുന്നു. അവസാനഘട്ടത്തിലാണ് കമല്‍ പിന്നോട്ട് പോയത്.
തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ഡി.എം.കെ, സഖ്യത്തിനൊപ്പം 158 സീറ്റുകളാണ് നേടിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ എത്തുന്നത്.
അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം 75 സീറ്റുകളാണ് നേടിയത്. മക്കള്‍ നീതി മയ്യത്തിന്റെയും ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക