ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ. എം.എന്‍.എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
വൈകീട്ട് 4.30 മുതലാണ് പരിശോധന ആരംഭിച്ചത്. ബി.ജെ.പിയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബി.ജെ.പിയുടെ തമിഴ്‌നാട് അധ്യക്ഷന്‍ എല്‍. മുരുകനാണ് ധാരാപുരത്തെ സ്ഥാനാര്‍ത്ഥി.
ഡി.എം.കെയുടെ ധരംപുരം ടൗണ്‍ സെക്രട്ടറി കെ.എസ് ധനശേഖര്‍, എം.ഡി.എം.കെയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയും വ്യവസായിയുമായ കവിന്‍ നാഗരാജ് എന്നിവരുടെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
കമല്‍ഹാസന്റെ എം.എന്‍.എം പാര്‍ട്ടി ട്രഷററുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.അതേസമയം, വോട്ടെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ നിന്നും പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 331 കോടി രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇതില്‍ 127.64 കോടി രൂപയും പിടിച്ചെടുത്തിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം തടയുന്നതിനുള്ള നിരീക്ഷണത്തിനായി 295 നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: TN Election 2021 Income tax department inspects the houses of opposition candidates in the constituency where the Tamil Nadu BJP president is contesting