| Monday, 22nd March 2021, 10:15 pm

ഹിന്ദു ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കും, ഗോഹത്യ തടയുന്നതിന് നിയമം; തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സംസ്ഥാന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തില്‍ വന്നാല്‍ ഹിന്ദു ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്.

ഭരണഘടന അനുസരിച്ച് ഗോഹത്യ തടയുന്നതിന് നിയമം കൊണ്ടുവരുമെന്നും വിവിധ ക്ഷേത്രങ്ങളില്‍ പശുക്കളുടെ സംരക്ഷണത്തിന് അഭയകേന്ദ്രങ്ങള്‍ പണിയുമെന്നും പത്രികയില്‍ പറയുന്നുണ്ട്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും വി.കെ സിംഗും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാവര്‍ഷവും ആറായിരം രൂപ വീതം സഹായധനമായി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

പ്രധാന വാഗ്ദാനങ്ങള്‍,

1. അവശ്യവസ്തുക്കള്‍ വീടുകളില്‍ സൗജന്യമായി വിതരണം ചെയ്യും.ഇലക്ട്രോണിക് റേഷന്‍ കാര്‍ഡുടമകള്‍ക്ക് പൊതുവിതരണ സമ്പ്രദായം വഴിയാണ് അവശ്യവസ്തുക്കള്‍ എത്തിക്കുക, വാതില്‍പടി റേഷന്‍ പദ്ധതി നടപ്പാക്കും

2. 2022 ഓടേ എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കും

3. എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ്‌ലെറ്റ് നല്‍കും.

4. 18നും 23 വയസിനും ഇടയിലുള്ള യുവതികള്‍ക്ക് സൗജന്യമായി ഇരുചക്രവാഹന ഡ്രൈവിങ് ലൈസന്‍സ് നല്‍കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: TN Election 2021 BJP releases Election  manifesto in Tamil Nadu

We use cookies to give you the best possible experience. Learn more