| Wednesday, 24th July 2019, 2:38 pm

ബംഗാളില്‍ എട്ട് വര്‍ഷം കൊണ്ട് വര്‍ധിച്ചത് 1022 ആര്‍.എസ്.എസ് ശാഖകള്‍; തൃണമൂല്‍ ഭരണം ബി.ജെ.പിയെ വളര്‍ത്തിയെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്തിയത് മമതാ ഭരണകൂടമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ ഭരണത്തില്‍ ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ 2011 ല്‍ 405 ശാഖകളാണ് ബംഗാളിലുണ്ടായിരുന്നത്. ഇന്നത് 1427 എണ്ണമാണ്. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസല്ല ബദല്‍ മാര്‍ഗം’

‘സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്.? എന്തുകൊണ്ടാണ് സംസ്ഥാനത്തെ സാധാരണനിലയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തത്. ബി.ജെ.പിയുടെ വര്‍ഗീയതയ്ക്ക് തൃണമൂലല്ല ബദല്‍ എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമല്ലേ’

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം 49 വര്‍ഗീയകലാപങ്ങളാണ് ബംഗാളില്‍ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more