national news
ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ നാല് പാകിസ്താന്‍ രൂപീകരിക്കാമെന്ന് തൃണമൂല്‍ പറഞ്ഞതായി ബി.ജെ.പി ഐ.ടി സെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 25, 01:22 pm
Thursday, 25th March 2021, 6:52 pm

കൊല്‍ക്കത്ത: ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ നാല് പാകിസ്താന്‍ രൂപീകരിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ബി.ജെ.പി പ്രചരണം. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് തൃണമൂല്‍ നേതാവ് ഷെയ്ഖ് ആലം പ്രസംഗിക്കുന്ന വീഡിയോ പങ്കുവെച്ചത്.

വീഡിയോയുടെ ആധികാരികത വ്യക്തമല്ല.

‘ബിര്‍ബൂമിലെ നാനൂരിനടുത്തുള്ള ബാസാപാരയില്‍ ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ആലം പറഞ്ഞത് ഇപ്രകാരമാണ്, ഇന്ത്യയിലെ 30 ശതമാനം മുസ്‌ലീങ്ങള്‍ ഒന്നിച്ചുനിന്നാല്‍ നാല് പാകിസ്താന്‍ രൂപീകരിക്കാം’, അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

മമത ബാനര്‍ജിയോടുള്ള കൂറ് ആലം പുലര്‍ത്തിയിരിക്കുന്നുവെന്നും ഇത്തരമൊരു ബംഗാളാണോ വേണ്ടതെന്നും അമിത് മാളവ്യ ചോദിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TMC leader says we can form 4 Pakistans if 30% Muslims in India come together