കോഴിക്കോട്: ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നവരെന്ന് വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടി. എം കൃഷ്ണ. ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്‌കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്ലാവരും സോഷ്യലിസ്റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയമായും സാമൂഹികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ഥലമാണിത്. അടിസ്ഥാനപരമായി എല്ലാ മലയാളികളും സോഷ്യലിസ്റ്റ് ആണ്. അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വയ്ക്ക് ഇവിടെ പ്രവേശനമില്ലാത്തത്,’ ടി. എം കൃഷ്ണ പറഞ്ഞു.
എന്നാല്‍ കേരളം എല്ലാം തികഞ്ഞ ഒരു സംസ്ഥാനമല്ലെന്നും സ്ത്രീവിരുദ്ധതയിലും മറ്റും മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതാധിഷ്ഠിതമായ ഒരു സമൂഹമാണ് കേരളം. എന്നാല്‍ ആത്മീയതയും രാഷ്ട്രീയ പ്രവര്‍ത്തനവും സമാസമം കേരളത്തില്‍ ഒത്തു ചേരുന്നു. അതാണ് കേരളത്തിന്റെ സൗന്ദര്യമെന്നും ടി. എം കൃഷ്ണ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളെ അനുകൂലിക്കില്ലെങ്കിലും അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദികള്‍ ആരാണെന്ന് ടി. എം കൃഷ്ണ ചോദിക്കുന്നു.
മാസങ്ങളായി കൊടും തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അവഗണിച്ചു. സര്‍ക്കാര്‍ അനുകൂല അജണ്ടയുമായി സമരത്തില്‍ കയറിക്കൂടിയവരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യ ചട്ടക്കൂടുകള്‍ക്ക് പുറത്ത് കടന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. പൗരത്വ പ്രതിഷേധത്തോടനുബന്ധിച്ച് ഷഹീന്‍ ബാഗിലെത്തി അദ്ദേഹം കച്ചേരി നടത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: TM Krishna says about BJP and how Kerala Resist Hindutwa