|

'ബാബ്‌റി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മോദി ആ വിധി ആരുടേയും ജയവുമല്ല തോല്‍വിയുമല്ലെന്ന് പറയുമെന്നും'; ടി.എം. കൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംഗീതഞ്ജന്‍ ടി.എം കൃഷ്ണ. ട്വിറ്ററിലൂടെയാണ് കൃഷ്ണയുടെ പ്രതികരണം.

‘ബാബ്‌റി മസ്ജിദ് തകര്‍ത്തവകരെ വരും നാളുകളില്‍ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആ വിധിയെ കുറിച്ച് ആരുടേയും ജയവുമല്ല തോല്‍വിയുമല്ലെന്ന് മോദി പറയുമെന്നും’ ഇതായിരുന്നു ടി.എം കൃഷ്ണയുടെ പ്രതികരണം.

സംവിധായകന്‍ പാ രഞ്ജിത്തും അയോധ്യ വിധിയോട് പ്രതികരിച്ചിരുന്നു. ‘നിയമവും ജനാധിപത്യവും വിധേയത്വത്തോടു കൂടി പ്രവര്‍ത്തിക്കുന്നതാണ് ഓരോ ദിവസവും കാണാനാവുന്നത്. അധികാരത്തിലിരിക്കുന്നവരുടെ താല്‍പര്യമാണ് വിധികളില്‍ നിറയുന്നത്, എങ്ങനെ പറയും നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണെന്ന്?’- ഇങ്ങനെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ