തിരുവനന്തപുരം: തനിക്ക് വേണ്ടി വാദിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഇടമാണ് കേരളമെന്ന് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. കേരളം തനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും കലാരംഗത്ത് ധാരാളം സംഭാവനകള്‍ ഇവിടെയുള്ളവര്‍ നല്‍കിയിട്ടുണ്ടെന്നും ടി.എം കൃഷ്ണ പറഞ്ഞു.
പ്രളയദുരിതാശ്വാസ നിധി ശേഖരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു സെനറ്റ് ഹാളില്‍ നടത്തിയ സംഗീത കച്ചേരിയ്ക്ക് മുമ്പായി സംസാരിക്കുകയായിരുന്നു ടി.എം കൃഷ്ണ.
ഭരണഘടനയെയും അതിലെ മൌലികാവകാശങ്ങളെയും ഉയര്‍ത്തിപ്പിടിയ്ക്കുന്നതില്‍ എന്നും മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും ആ പോരാട്ടത്തില്‍ കേരളത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പരിപാടിയില്‍ പാടുന്നതിനു താന്‍ പ്രതിഫലം വാങ്ങുന്നില്ല എന്നത് ഒട്ടും വിശേഷപ്പെട്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. “പണം വാങ്ങിയാല്‍ അതാണ് അശ്ലീലമാകുക”-കൃഷ്ണ പറഞ്ഞു.
ഏത് വിശ്വാസത്തെ മുറുകെപ്പിടിയ്ക്കുന്നവര്‍ക്കും ആ വിശാസത്തിനനുസരിച്ച് പ്രാര്‍ത്ഥിയ്ക്കാനും അവര്‍ വിശ്വസിയ്ക്കുന്ന ദൈവത്തിനുമുന്നില്‍ കീഴ്‌പ്പെടാനുമുള്ള അവകാശത്തിന് ലിംഗ വ്യത്യാസം അടക്കം ഒന്നും തടസ്സമായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.